ദര്‍ബംഗ: വടക്കന്‍ ബീഹാറിലെ ദര്‍ബംഗ വിമാനത്താവളം ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. മിഥില മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഈ വിമാനത്താവളം. പൊതുലെ മുന്‍പ് അതേ യാത്രക്കാര്‍ പട്നയിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്തായിരുന്നു വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. ഇത് ഇവിടുത്തുകാര്‍ക്ക് വലിയ ആസ്വാസമായി.
ഇപ്പോള്‍ ഇവിടേക്ക് സ്‌പേണ് ജെറ്റാണ് സര്‍വ്വീസ് നടത്തുന്നത്. സ്പൈസ് ജെറ്റ് സര്‍വീസ് നടത്തുന്ന ആദ്യത്തെ വിമാനം ബെംഗളൂരുവില്‍ നിന്ന് ദര്‍ബംഗ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍, സാധാരണ ആദ്യ വിമാനങ്ങള്‍ക്ക് നല്‍കാറുള്ള വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. യാത്രക്കാര്‍ക്ക് മിഥില പാഗ്സ് (പരമ്പരാഗത തൊപ്പി), മാല എന്നിവ നല്‍കി സ്വാഗതം ചെയ്തു.
ദര്‍ബംഗയുടെ ബിജെപി എംപി ഗോപാല്‍ജി താക്കൂര്‍, ദര്‍ഭംഗ ടൗണ്‍ എംഎല്‍എ സഞ്ജയ് സാരോഗി, എംഎല്‍സി ദിലീപ് ചൗധരി എന്നിവരുള്‍പ്പെടെ 180 യാത്രക്കാരുമായി വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടു. ഇത് ഒരു ചരിത്രനേട്ടമായി അവര്‍ പത്രമാധ്യമങ്ങളോട് പറഞ്ഞു. ദില്ലി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ദര്‍ബംഗയെ ബന്ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളം ആരംഭിക്കുന്നതിലൂടെ പ്രദേശത്തെ ജനങ്ങള്‍ കുറഞ്ഞത് നാലഞ്ചു മണിക്കൂര്‍ യാത്ര പട്‌നയിലേക്കും പുറത്തേക്കും ലാഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
‘ഇത് ശരിക്കും ഒരു നല്ല തുടക്കമാണ്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റ് പ്രത്യേക സൗകര്യങ്ങളും മെച്ചപ്പെടുമെന്നും മറ്റ് നഗരങ്ങളിലേക്കുള്ള ഫ്‌ലൈറ്റ് സര്‍വീസും ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു,’ ബെംഗളൂരുവില്‍ നിന്ന് എത്തിയ ഒരു യാത്രക്കാരന്‍ പറഞ്ഞു. ”വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പട്നയിലേക്ക് പോകുമ്പോള്‍ ആളുകള്‍ക്ക് ഗതാഗതക്കുരുക്ക് കാരണം വിമാനങ്ങള്‍ നഷ്ടപ്പെടേണ്ടതില്ല. ഗതാഗതക്കുരുക്ക് കാരണം ഗാന്ധി സേതുവില്‍ കുടുങ്ങിക്കിടക്കുന്ന സമയങ്ങളുണ്ടായിരുന്നു. കൂടാതെ, ആരെയെങ്കിലും സ്വീകരിക്കുന്നതിനോ അവരെ കാണുന്നതിനോ ഞങ്ങള്‍ ഇപ്പോള്‍ പട്‌നയിലേക്ക് പോകേണ്ടതില്ല, ” അദ്ദേഹം പറഞ്ഞു.
സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച ഇന്ത്യന്‍ വ്യോമസേനാ താവളത്തിന്റെ ഭാഗമായ സിവില്‍ എന്‍ക്ലേവ് ആയി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ദര്‍ബംഗ വിമാനത്താവളത്തെ വികസിപ്പിച്ചെടുത്തു. 2018 ലാണ് പട്‌നയ്ക്കും ഗയയ്ക്കും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ വിമാനത്താവളമായ ദര്‍ബംഗ വിമാനത്താവളത്തിന് ശിലാ സ്ഥാപനം നടത്തിയത്. നവംബര്‍ 8ാം തീയതി പൊതുജനങ്ങള്‍ക്കുവേണ്ട വിമാനത്താവളം പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…