ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർത്ഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി, അയർലണ്ടിലെ സീറോ മലബാർ സഭ യുടെ നേതൃത്വത്തിൽ വിവിധ കുർബാന സെൻ്ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ നോമ്പുകാല ധ്യാനം ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ 2026 മാർച്ച് 20,21,22 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. മാർച്ച് 20 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ 9 മണി വരേയും, ശനിയാഴ്ച ഉച്ചക്ക് 12:30 മുതൽ വൈകിട്ട് 9 വരേയും, ഞായറാഴ്ച ഉച്ചയ്കക്ക് 12:30 മുതൽ വൈകിട്ട് 4:30 വരെയുമാണു ധ്യാനം നടത്തപ്പെടുക
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെൻ്ററിലെ ഫാ. ജിൻസ് ചീങ്കല്ലേൽ HGN ധ്യാനം നയിക്കും. ആത്മീയ–മാനസിക നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന ഈ ധ്യാന ദിവസങ്ങളിൽ വി. കുർബാനയോടും, വചന പ്രഘോഷണത്തോടും , ആരാധനയോടുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകരക്ഷകനായ ദൈവപുത്രന്റെ കുരിശുമരണത്തിലും ഉയിർപ്പിലും ആത്മീയമായി പങ്കുചേരാൻ വിശ്വാസികളെ ഒരുക്കുന്ന ഈ നോമ്പുകാല ധ്യാനത്തിൽ പങ്കെടുത്ത് കുടുംബ വിശുദ്ധീകരണം കൈവരിക്കണമെന്ന് അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൽ അഭ്യർത്ഥിച്ചു
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…