കോയമ്പത്തൂര്‍: സൂഫിയും സുജാതയും സംവിധാനം ചെയ്ത സംവിധായകന് ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വിവരം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കോയമ്പത്തൂരിലെ കെ.ജി. ഹോസ്പിറ്റലിലെ ഐ.സി.യുവിലാണ് ഷാനവാസ് ചികിത്സയില്‍ കഴിയുന്നത്. അടുത്ത 72 മണിക്കൂര്‍ കഴിയാതെ അപകടനില തരണം ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
മലയാളത്തില്‍ ആദ്യമായി നേരിട്ട് ഒ.ടി.ടി. റിലീസ് ചെയ്ത സിനിമയാണ് സൂഫിയും സുജാതയും. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച ഈ സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. തന്റെ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസിന് ഹൃദയാഘാതം വന്നത്. ഉടനെ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയില്‍ ആംബുലന്‍സില്‍ വച്ച് അദ്ദേഹത്തിന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തത് കൂടുതല്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. സിനിമാ എഡിറ്ററായി തന്റെ സിനിമാ ജീവിതം ആരംഭിച്ച ഷാനവാസ് കരി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…