തിരുവല്ല: മാര്‍ത്തോമമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്ത (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാന നാളുകളിലേറെയും രോഗബാധിതനായി കിടപ്പിലായിരുന്നു മെത്രാപ്പൊലീത്ത. ഞായറാഴ്ച പുലര്‍ച്ചെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം നടന്നത്.2007 നാണ് ഡോ. ജോസഫ് മാര്‍ത്തോമ്മാ സഭാധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് കശീശാപട്ടം ലഭിച്ചു. തുടര്‍ന്നാണ് അദ്ദേഹം റമ്പാന്‍ സ്ഥാനത്ത് എത്തുന്നത്.
പിന്നീടാണ് അദ്ദേഹം ജോസഫ് മാര്‍ ഐറേനിയസ് എന്ന പുതിയ നാമകരണത്തില്‍ എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന് കൊല്ലം-കൊട്ടാരക്കര രൂപതയുടെ ചുമതല നിര്‍വ്വഹിക്കേണ്ടിവന്നു. 1931 ലാണ് കോഴഞ്ചേരി മാരമണ്‍ പാലക്കുന്നത്ത് ലൂക്കോച്ചന്‍-മറിയാമ്മ ദമ്പതിരമാരുടെ മകനായി ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ജനിക്കുന്നത്. യഥാര്‍ത്ഥ പേര് പി.ടി. ജോസഫ് എന്നായിരുന്നു. ഖബറടക്കം ഇന്ന് തിരുവല്ലയില്‍ നടക്കും. സഭാ ആസ്ഥാനത്തെ സെയിന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലെ പ്രത്യേക സെമിത്തേരിയില്‍ ഖബറടക്കം നടക്കും.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…