വാഷിങ്ടണ്‍: ഇലക്ഷന്‍ കഴിഞ്ഞ് ഇത്ര നാളുകളായിട്ടും ഡോണാള്‍ഡ് ട്രംപ് തന്റെ പരാജയം സമ്മതിക്കാന്‍ വൈമുഖ്യം കാണിച്ചുകൊണ്ടിരിന്നു. എന്നാല്‍ ഒടുവില്‍ തന്റെ പരാജയം താന്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ട്രംപ് തുറന്നു വെളിപ്പെടുത്തി. ഇതോടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് അധികാരം ഉടനെ കൈമാറണമെന്ന് വൈറ്റ് ഹൗസ് നിര്‍ദ്ദേശിക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്ന് ട്രംപ് തന്നെ അധികാര കൈമറ്റത്തിനുള്ള നിര്‍ദ്ദേശങ്ങളും മറ്റും ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദ്ദേശം നല്‍കിയതായി ട്രംപ് തന്നെ പൊതുജനങ്ങള്‍ക്കായി ട്വീറ്റ് ചെയ്തു വെളിപ്പെടുത്തി. കൂടാതെ തുടര്‍ നടപടികള്‍ക്കായി നിയമപ്രകാരമുള്ള 63 ലക്ഷം ഡോളര്‍ ബൈഡന്റെ ഓഫീസിന് അനുവദിച്ചു നല്‍കി.
ബൈഡന് അധികാരം കൈമാറാനുള്ള പ്രരംഭ നടപടികള്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ എമിലി മൂര്‍ഫി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍പ് ട്രംപ് രാഷ്ട്രീയ സമ്മര്‍ദ്ദം അനാവശ്യമായി ചെലുത്തിയതിന്റെ അടിസ്ഥാനത്തില്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങാത്തതിന്റെ പേരിലും ഫണ്ടനുവദിക്കാത്തതിന്റെ പേരിലും എമിലി മൂര്‍ഫി കടുത്ത വിര്‍മശനങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന്റ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മനംമാറ്റമെന്ന് ചിലര്‍ വിലയിരുത്തുന്നു.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…