തൃശ്ശൂര്‍: മൂന്നാം ജെണ്ടര്‍വിഭാഗത്തിന് ഇന്ന് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന് അഭിമാനമായി ആദ്യത്തെ ട്രാന്‍സ്‌ജെണ്ടര്‍ ഡോക്ടര്‍ ആയ വി.എസ്. പ്രിയ ഇനി ജനങ്ങളെ സേവിക്കാന്‍ സമൂഹത്തിലേക്ക് ഇറങ്ങുകയാണ്. ജന്മം കൊണ്ട് താന്‍ ഒരു പുരുഷനായിരുന്നുവെങ്കിലും പിന്നീട് വളര്‍ന്നു വന്നപ്പോഴാണ് താന്‍ വാസ്തവത്തില്‍ ഒരു യുവതിയാണെന്ന് ജിനു ശശിധരനെന്ന പുരുഷന്‍ തിരിച്ചറിയുന്നത്.
പിന്നിട് പ്രതിസന്ധികളെ തരണം ചെയ്യലായിരുന്നു പ്രിയയുടെ മുന്നിലെ ഏറ്റവും വലിയ പ്രശ്‌നം. താന്‍ ഒരു സ്ത്രീയാണെന്ന വാസ്തവം ഇപ്പോള്‍ എല്ലാവരും സ്വീകരിച്ചെന്നും തന്റെ ശാരീരികവും മാനസികവുമായ പ്രതിസന്ധിഘട്ടങ്ങളെ മറി കടന്നുവെന്നും എല്ലാറ്റിനും പിന്തുണയായത് തന്റെ കുടുംബമാണെന്നും അവരോട് ഒരു ആയുസിസ്സിന്റെ നന്ദിയുണ്ടെന്നും കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ ഡോക്ടര്‍ അഭിമാനത്തോടെ പറയുന്നു.
താനൊരു പെണ്ണാണെന്ന് തിരിച്ചറിയുന്നതോടൊപ്പം സമൂഹത്തെ പേടിച്ച് പരമാവധി ആണായി നടക്കുവാന്‍ ശ്രമിച്ചു. വളരുന്തോറും തന്റെ ശരീരവും മനസ്സും അതിന് അനുവദിക്കില്ലെന്ന് കണ്ട ജിനു പൂര്‍ണ്ണമായും പ്രിയയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് പരിഹാസങ്ങളെയും അവഗണനകളെയും മറന്ന് പഠനത്തില്‍ ശ്രദ്ധ ചെലുത്തി. വൈദ്യരത്‌നം കോളേജില്‍ നിന്നും ബി.എ.എം.എസ് നേടി. തുടര്‍ന്ന് മംഗളൂരുവില്‍ നിന്ുനം എം.ഡ.യും നേടിയതിന് ശേഷം പട്ടാമ്പിയിലും കണ്ണൂരും തൃപ്പൂണിത്തുറയിലും പ്രക്ടീസ് ചെയ്തു. തുടര്‍ന്ന് ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലിംഗമാറ്റ ശസ്ത്രക്രിയ കൂടി കഴിഞ്ഞപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ജിനു പ്രിയയായി മാറി. ഇനി ശബ്ദവെത്യാസ്തതിനുള്ള ചികിത്സ കൂടി പൂര്‍ത്തിയായാല്‍ താന്‍ പരിപൂര്‍ണ്ണമായും ഒരു യുവതിയായി മാറുമെന്ന് പ്രിയ അവകാശപ്പെട്ടു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…