gnn24x7

അഭിമാനമായി കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍

0
580
gnn24x7

തൃശ്ശൂര്‍: മൂന്നാം ജെണ്ടര്‍വിഭാഗത്തിന് ഇന്ന് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന് അഭിമാനമായി ആദ്യത്തെ ട്രാന്‍സ്‌ജെണ്ടര്‍ ഡോക്ടര്‍ ആയ വി.എസ്. പ്രിയ ഇനി ജനങ്ങളെ സേവിക്കാന്‍ സമൂഹത്തിലേക്ക് ഇറങ്ങുകയാണ്. ജന്മം കൊണ്ട് താന്‍ ഒരു പുരുഷനായിരുന്നുവെങ്കിലും പിന്നീട് വളര്‍ന്നു വന്നപ്പോഴാണ് താന്‍ വാസ്തവത്തില്‍ ഒരു യുവതിയാണെന്ന് ജിനു ശശിധരനെന്ന പുരുഷന്‍ തിരിച്ചറിയുന്നത്.

പിന്നിട് പ്രതിസന്ധികളെ തരണം ചെയ്യലായിരുന്നു പ്രിയയുടെ മുന്നിലെ ഏറ്റവും വലിയ പ്രശ്‌നം. താന്‍ ഒരു സ്ത്രീയാണെന്ന വാസ്തവം ഇപ്പോള്‍ എല്ലാവരും സ്വീകരിച്ചെന്നും തന്റെ ശാരീരികവും മാനസികവുമായ പ്രതിസന്ധിഘട്ടങ്ങളെ മറി കടന്നുവെന്നും എല്ലാറ്റിനും പിന്തുണയായത് തന്റെ കുടുംബമാണെന്നും അവരോട് ഒരു ആയുസിസ്സിന്റെ നന്ദിയുണ്ടെന്നും കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ ഡോക്ടര്‍ അഭിമാനത്തോടെ പറയുന്നു.

താനൊരു പെണ്ണാണെന്ന് തിരിച്ചറിയുന്നതോടൊപ്പം സമൂഹത്തെ പേടിച്ച് പരമാവധി ആണായി നടക്കുവാന്‍ ശ്രമിച്ചു. വളരുന്തോറും തന്റെ ശരീരവും മനസ്സും അതിന് അനുവദിക്കില്ലെന്ന് കണ്ട ജിനു പൂര്‍ണ്ണമായും പ്രിയയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് പരിഹാസങ്ങളെയും അവഗണനകളെയും മറന്ന് പഠനത്തില്‍ ശ്രദ്ധ ചെലുത്തി. വൈദ്യരത്‌നം കോളേജില്‍ നിന്നും ബി.എ.എം.എസ് നേടി. തുടര്‍ന്ന് മംഗളൂരുവില്‍ നിന്ുനം എം.ഡ.യും നേടിയതിന് ശേഷം പട്ടാമ്പിയിലും കണ്ണൂരും തൃപ്പൂണിത്തുറയിലും പ്രക്ടീസ് ചെയ്തു. തുടര്‍ന്ന് ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലിംഗമാറ്റ ശസ്ത്രക്രിയ കൂടി കഴിഞ്ഞപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ജിനു പ്രിയയായി മാറി. ഇനി ശബ്ദവെത്യാസ്തതിനുള്ള ചികിത്സ കൂടി പൂര്‍ത്തിയായാല്‍ താന്‍ പരിപൂര്‍ണ്ണമായും ഒരു യുവതിയായി മാറുമെന്ന് പ്രിയ അവകാശപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here