gnn24x7

കർഷക സമരത്തിന് പിന്തുണ; വാഷിങ്ടൺ ഡി.സിയിലെ ഗാന്ധി പ്രതിമ ‘ഖാലിസ്ഥാൻ’ പതാക കൊണ്ട് മൂടി

0
161
gnn24x7

വാഷിങ്ടൺ ഡി.സി: ഇന്ത്യയിൽ അടുത്തിടെ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് സിഖ്-അമേരിക്കൻ യുവാക്കൾ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഖാലിസ്ഥാനി വിഘടനവാദികൾ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അനാദരവ് കാണിച്ചു.

പ്രതിഷേധക്കാർ പ്രതിമയിൽ പേസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ഖാലിസ്ഥാന്റെ മഞ്ഞ പതാക ഉപയോഗിച്ച് ഗാന്ധിജിയുടെ മുഖം മറയ്ക്കുകയും ചെയ്തു. ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയ, മേരിലാൻഡ്, വിർജീനിയ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സിഖുകാരും ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഇന്ത്യാന, ഒഹായോ, നോർത്ത് കരോലിന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശനിയാഴ്ച ഇന്ത്യൻ എംബസിയിലേക്ക് കാർ റാലി നടത്തി.

സംഭവത്തിൽ യു.എസ് നിയമ നിർവ്വഹണ ഏജൻസികളോട് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കുറ്റവാളികൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ
സമീപിച്ചിട്ടുണ്ടെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here