gnn24x7

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

0
174
gnn24x7

എറണാകുളം: പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ എരുമേലി കോയിക്കല്‍കാവ്, പ്ലാമൂട്ടില്‍ മിഥുന്‍ മരിച്ചു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നത് ഇന്ന് പുലർച്ചെ 5 മണിക്കാണ്.

റോഡിലെ വലിയ കുഴിയില്‍ വീണ ലോറി നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. വാഹനത്തിനടിയില്‍പെട്ടാണ് ഡ്രൈവര്‍ മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹത്തെ പുറത്തെടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here