മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന ടൂർണമെന്റിൽ കിരീടത്തിനായി 18 ടീമുകൾ മത്സരിക്കും.
എട്ട് കളിക്കാർ അടങ്ങുന്ന ടീമുകൾ അഞ്ച് ഓവർ മത്സരങ്ങളിൽ ഏറ്റുമുട്ടും. മീഡിയം ടെന്നിസ് ബോൾ ഉപയോഗിച്ചാണ് ഇൻഡോർ മത്സരങ്ങൾ നടത്തുന്നത്.
ടൂർണമെന്റിലെയും ഫൈനലിലെയും മികച്ച താരങ്ങൾക്കൊപ്പം മികച്ച ബാറ്റ്സ്മാനും ബൗളർക്കും പുരസ്കാരങ്ങൾ നൽകും. ടീം രജിസ്ട്രേഷൻ ഫീസ് 160 യൂറോയാണ്.

2026 നവംബർ 22 ഞായറാഴ്ച നടക്കുന്ന ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും രാഹുൽ (+353 894248542), ആരോമൽ (+353 877151785) എന്നിവരെ ബന്ധപ്പെടാം.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4




































