ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരരുടെ പട്ടികയിൽ നിന്ന് കെയ് ലി ജെന്നറെ നീക്കിയതായി ഫോർബ്സ്. പുതിയ റിപ്പോർട്ടിലാണ് ഫോർബ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ് ആസ്തികളെ കുറിച്ചും വിജയത്തെ കുറിച്ചും കള്ളം പറഞ്ഞെന്നാരോപിച്ചാണ് നടപടി.
‘കൈലി ജെന്നേഴ്സ് വെബ് ഓഫ് ലൈസ്’ എന്ന റിപ്പോർട്ടില്‍ വെള്ളിയാഴ്ചയാണ് ഫോർബ്സ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 മാർച്ചിലാണ് ഫോബ്‌സ് ജെന്നറിനെ “ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരിയായി പ്രഖ്യാപിച്ചത്.
എന്നാൽ ബ്രാൻഡിന്റെ വരുമാനം വർദ്ധിച്ചിട്ടില്ലെന്ന് ഫോർബ്സ് വ്യക്തമാക്കുന്നു. ബിസിനസ്സ് ആരംഭിച്ചതു മുതൽ അത്ര വലുതായിരുന്നില്ലെന്നും 2016 മുതൽ എല്ലാ വർഷവും ജെന്നർ ഇതിനെക്കുറിച്ച് നുണ പറഞ്ഞുവെന്നും ഫോർബ്സ് ആരോപിക്കുന്നു.
അതേസമയം ഫോർബ്സിന്റെ റിപ്പോർട്ട് നിഷേധിച്ച് ജെന്നർ രംഗത്തെത്തി. ജെന്നറുടെ അറ്റോർണി മൈക്കൽ കുംപും ഫോർബ്സിന്റെ റിപ്പോർട്ട് തള്ളി.
ഇതുമായി ബന്ധപ്പെട്ട് കുറേനാളായി ഫോർബ്സ് അന്വേഷണത്തിലായിരുന്നുവെന്നാണ് ദി ഇൻഡിപെൻഡൻറ് റിപ്പോർട്ട് ചെയ്യുന്നത്. സൗന്ദര്യവർദ്ധകവസ്തുക്കളുടെ കമ്പനിയായ കൈലി കോസ്മെറ്റിക്സിന്റെ സ്ഥാപകയും ഉടമയുമാണ് കെയ് ലി ജെന്നർ.
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…
ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…
മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…