ഗുജറാത്ത്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന മാധവ്‌സിങ് സോളങ്കി അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ തന്റെതായ സാന്നിധ്യം ഉറപ്പാക്കിയ മാധവ്‌സിഗ് സോളങ്കി കോണ്‍ഗ്രസിന്റെ ദീര്‍ഘകാലം ഭരിച്ച ഗുജറാത്തിലെ ഏക മുഖ്യമന്ത്രിയായിരുന്നു.
ഉറക്കത്തില്‍ സ്വവസതിയില്‍ വച്ചാണ് അദ്ദേഹം മരണത്തോടു കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മകനും മുന്‍ കേന്ദ്രമന്ത്രികൂടിയായിരുന്ന ഭരത്സിങ് സോളാനി അമേരിക്കയില്‍ നിന്നും വന്നതിന് ശേഷം മാത്രമായിരിക്കും ശവസംസ്‌കാരം നടക്കുക. മുഖ്യമന്ത്രി വിജയ് രൂപാനി അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടടുത്തി.
‘മുതിര്‍ന്ന മുഖ്യമന്ത്രിയുടെ ശവസംസ്‌കാരത്തിന് മുഴുവന്‍ സംസ്ഥാന ബഹുമതിയും നല്‍കും” എന്ന് പറഞ്ഞു. മഹിസാഗര്‍ ജില്ലയിലെ തന്റെ പൊതുപരിപാടി റൂപാനി റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് അനുശോചന പ്രമേയം പാസാക്കാന്‍ ഗാന്ധിനഗറില്‍ മന്ത്രിമാരുടെ യോഗം ചേരും.
”ഗുജറാത്ത് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി പ്രധാന പങ്കുവഹിച്ച ശ്രീ മാധവ്‌സിങ് സോളങ്കി ജി ശക്തനായ നേതാവായിരുന്നു. സമൂഹത്തിന് നല്‍കിയ സമൃദ്ധമായ സേവനത്തിന് അദ്ദേഹത്തെ സ്മരിക്കും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സങ്കടമുണ്ട്. മകന്‍ ഭാരത് സോളങ്കി ജിയോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഓം ശാന്തി, ” സോളങ്കിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
രാഷ്ട്രീയത്തിനപ്പുറം, ശ്രീ മാധവ്‌സിങ് സോളങ്കി വായന ആസ്വദിക്കുകയും സംസ്‌കാരത്തോട് അഭിനിവേശം കാണിക്കുകയും ചെയ്ത വ്യക്തിയാണ്. ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴോ സംസാരിക്കുമ്പോഴോ ഞങ്ങള്‍ പുസ്തകങ്ങള്‍ ചര്‍ച്ചചെയ്യുകയും അദ്ദേഹം അടുത്തിടെ വായിച്ച ഒരു പുതിയ പുസ്തകത്തെക്കുറിച്ച് എന്നോട് പറയുകയും ചെയ്യാറുണ്ട്”പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…