gnn24x7

മുന്‍കേന്ദ്രമന്ത്രി മാധവ്‌സിങ് സോളങ്കി അന്തരിച്ചു

0
215
gnn24x7

ഗുജറാത്ത്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന മാധവ്‌സിങ് സോളങ്കി അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ തന്റെതായ സാന്നിധ്യം ഉറപ്പാക്കിയ മാധവ്‌സിഗ് സോളങ്കി കോണ്‍ഗ്രസിന്റെ ദീര്‍ഘകാലം ഭരിച്ച ഗുജറാത്തിലെ ഏക മുഖ്യമന്ത്രിയായിരുന്നു.

ഉറക്കത്തില്‍ സ്വവസതിയില്‍ വച്ചാണ് അദ്ദേഹം മരണത്തോടു കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മകനും മുന്‍ കേന്ദ്രമന്ത്രികൂടിയായിരുന്ന ഭരത്സിങ് സോളാനി അമേരിക്കയില്‍ നിന്നും വന്നതിന് ശേഷം മാത്രമായിരിക്കും ശവസംസ്‌കാരം നടക്കുക. മുഖ്യമന്ത്രി വിജയ് രൂപാനി അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടടുത്തി.
‘മുതിര്‍ന്ന മുഖ്യമന്ത്രിയുടെ ശവസംസ്‌കാരത്തിന് മുഴുവന്‍ സംസ്ഥാന ബഹുമതിയും നല്‍കും” എന്ന് പറഞ്ഞു. മഹിസാഗര്‍ ജില്ലയിലെ തന്റെ പൊതുപരിപാടി റൂപാനി റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് അനുശോചന പ്രമേയം പാസാക്കാന്‍ ഗാന്ധിനഗറില്‍ മന്ത്രിമാരുടെ യോഗം ചേരും.

”ഗുജറാത്ത് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി പ്രധാന പങ്കുവഹിച്ച ശ്രീ മാധവ്‌സിങ് സോളങ്കി ജി ശക്തനായ നേതാവായിരുന്നു. സമൂഹത്തിന് നല്‍കിയ സമൃദ്ധമായ സേവനത്തിന് അദ്ദേഹത്തെ സ്മരിക്കും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സങ്കടമുണ്ട്. മകന്‍ ഭാരത് സോളങ്കി ജിയോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഓം ശാന്തി, ” സോളങ്കിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

രാഷ്ട്രീയത്തിനപ്പുറം, ശ്രീ മാധവ്‌സിങ് സോളങ്കി വായന ആസ്വദിക്കുകയും സംസ്‌കാരത്തോട് അഭിനിവേശം കാണിക്കുകയും ചെയ്ത വ്യക്തിയാണ്. ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴോ സംസാരിക്കുമ്പോഴോ ഞങ്ങള്‍ പുസ്തകങ്ങള്‍ ചര്‍ച്ചചെയ്യുകയും അദ്ദേഹം അടുത്തിടെ വായിച്ച ഒരു പുതിയ പുസ്തകത്തെക്കുറിച്ച് എന്നോട് പറയുകയും ചെയ്യാറുണ്ട്”പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here