ന്യൂഡല്‍ഹി: പലവിധത്തില്‍ ഇന്ന് ഇന്ത്യയില്‍ ക്രൂരതകള്‍ നടക്കുന്ന സാഹചര്യത്തില്‍ കേവലം 13 വയസ്സു മാത്രം പ്രായമുള്ള ബാലനെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതിന് ശേഷം മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബാലന്റെ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലുളവാക്കുന്നതാണെന്ന് ന്യൂഡല്‍ഹി പോലീസ് വെളിപ്പെടുത്തി. ലിംഗം മാറ്റിവച്ചതിന് ശേഷം പലതവണ ബാലനെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി എന്നും കിഴക്കന്‍ ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ വെളിപ്പെടുത്തി.
മൂന്നു വര്‍ഷം മുന്‍പ് ഒരു നൃത്ത പരിപാടിയില്‍വച്ചാണ് 13 വയസ്സുകാരനായ കുട്ടി നാലുപേരെ പരിചയപ്പെടുന്നത്. ബാലന്റെ നൃത്തത്തെ മുക്തകണ്ഠം പ്രശംസിച്ച അവര്‍ ബാലനോട് കൂട്ടുകൂടി നൃത്തപരിപാടികള്‍ക്കായി ക്ഷണിച്ചു. ഇതെ തുടര്‍ന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ബാലന് വിവിധ പരിപാടികള്‍ ലഭിക്കുകയും അതില്‍ അത്യാവശ്യം രൂപയും ലഭിച്ചു. തുടര്‍ന്ന് ഈ സംഘത്തോടൊപ്പം ജീവിക്കേണ്ട അവസ്ഥ ബാലന് വന്നു.
തുടര്‍ന്ന് ബാലന്‍ കൂടെ വന്നതിന് ശേഷം അവര്‍ അവനെ നിര്‍ബന്ധിച്ച് മയക്കുമരുന്നിന് അടിമയാക്കി. തുടര്‍ന്ന് ബാലന്റെ അനുവാദമില്ലാതെ അവര്‍ തന്നെ രൂപ മുടക്കി ബാലന്റെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് മാസങ്ങളോളം ബാലനെ ഹോര്‍മോണ്‍ കുത്തിവെച്ചു. അതോടുകൂടി തന്റെ ശരീരം പെട്ടെന്നു തന്നെ മാറിയതായി ബാലന്‍ വെളിപ്പെടുത്തി. തുടര്‍ന്ന് അവര്‍ ഓരോരുത്തരായി തന്നെ എന്നും ബലാത്സംഗം ചെയ്യാന്‍ ആരംഭിച്ചു. പലതവണ എതിര്‍ത്തുവെങ്കിലും തനിക്ക് ചെറുത്തു നില്‍ക്കാന്‍ സാധിച്ചില്ലെന്ന് ബാലന്‍ വെളിപ്പെടുത്തി. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനിടെ ഒരിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ അവര്‍ അറിയാതെ അമ്മയെ കണ്ടുവെന്നും അമ്മയോട് കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞുവെന്നും ബാലന്‍ വ്യക്തമാക്കി. എന്നാല്‍ പോലീസില്‍ വിവരം അറിയിച്ചാല്‍ അവര്‍ ഉപദ്രവിക്കുമെന്ന ഭയത്താല്‍ അതിനുള്ള ഉദ്യമം വേണ്ടെന്ന് അമ്മ പേടിച്ചുകൊണ്ടു പറഞ്ഞു. തുടര്‍ന്ന് ലോക്ഡൗണ്‍ കാലത്ത് നിരവധിപേര്‍ക്ക് താന്‍ ഒരു വേശ്യയെപ്പോലെ ചെല്ലേണ്ടി വന്നുവെന്നും അവര്‍ പണം വച്ച് തന്നെ വില്‍ക്കുകയാണെന്നും ബാലന്‍ മനസിലാക്കി. ഇതിനിടെ ബാലന്‍ രക്ഷപ്പെട്ട് അമ്മയുടെ അരികില്‍ തന്നെ തിരിച്ചെത്തി.
എന്നാല്‍ നാല്‍വര്‍ സംഘം വീണ്ടും വീട്ടില്‍ ചെന്ന് ബാലനെ ബലമായി പിടിച്ചുകൊണ്ടുവരികയും അമ്മയെ തോക്കൂചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പുറത്തു പറഞ്ഞാല്‍ മകനെ കൊല്ലുമെന്നും പറഞ്ഞു. തുടര്‍ന്ന് അവര്‍ തിരിച്ചുകൊണ്ടു വന്ന ബാലനെ മാറിമാറി ബലാത്സംഗം ചെയ്ത് മറ്റു പലര്‍ക്കുമായി ആഴ്ചകളോളം കാഴ്ചവെച്ച് പണമുണ്ടാക്കി. ഇതിനിടെ ബാലന്‍ വീണ്ടും അവരുടെ താവളത്തില്‍ നിന്നും രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ ഒരു അഭിഭാഷകനാണ് ബാലനെ വനിതാ കമ്മീഷന് മുന്‍പിലെത്തിച്ചത്. തുടര്‍ന്ന് വനിതാ കമ്മീഷണന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റു ചെയ്തു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…