Buzz News

വോട്ട് ചെയ്യുന്ന വരിയില്‍ കാമുകനെ കണ്ടു:വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി

കോട്ടയം: വിചിത്രമായ പലതും കേട്ടും അറിഞ്ഞും നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാലിതാ അപൂര്‍വ്വമായ സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ് തിരഞ്ഞെടുപ്പു ദിവസം നടന്നു. നാലുമാസം മുന്‍പ് വിവാഹിതയായ 19 കാരി യുവതി വീട്ടില്‍ നിന്നും വോട്ടു ചെയ്യുന്നതിനായി നാട്ടിലെത്തി. സാധാരണ പോലെ വോട്ടു ചെയ്യാന്‍ മറ്റുള്ളവരെ പോലെ വരി നില്‍ക്കുകയും ചെയതു. തിടനാട്ടിലാണ് സംഭവം നടക്കുന്നത്. വരിയുടെ മുന്‍പില്‍ തന്റെ പൂര്‍വ്വ കാമുകനെ കണ്ടതോടെ യുവതിയുടെ മനസ്സിളകി.

വോട്ടിങ് കഴിഞ്ഞ് യുവതി വീട്ടിലെത്താത്തിനാല്‍ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. പിണ്ണക്കാട് സ്വദേശിനിയായ യുവതിയെ നാട്ടുകാരും വിട്ടുകാരും തിരഞ്ഞുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ വിട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരും അന്വേഷണം തുടര്‍ന്നുവെങ്കിലും യുവതിയെക്കുറിച്ച് വിവരമൊന്നും ലഭ്യമായില്ല. തുടര്‍ന്ന് തിടനാട് പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് വിവരം അറിയിച്ച് പരാതിപ്പെട്ടു.

തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചുവെങ്കിലും പോലീസിനും വ്യക്താമായി ഒന്നും ലഭ്യമായില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ദിവസം മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിക്കുന്നത്. തുടര്‍ന്ന് യുവതിയുടെ ലൊക്കേഷന്‍ ടവര്‍ കണ്ടെത്തുകയും പോലീസ് നേതൃത്വത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന യുവതിയെയും കാമുകനെയും പോലീസ് കയ്യോടെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

കോടതിയിലെത്തിയ യുവതി ഭര്‍ത്താവിനെ ഒന്നു നോക്കുക പോലും ചെയ്തില്ല. പരിപൂര്‍ണ്ണമായും അവഗണനയോടെയാണ് ഭര്‍ത്താവിനോട് പെരുമാറിയത്. ഒരു വാക്കുപോലും യുവതി ഭര്‍തൃവീട്ടുകാരോടും ഭര്‍ത്താവിനോടും സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഭര്‍ത്താവിനോടൊപ്പം തനിക്ക് ജീവിക്കാന്‍ താല്‍പര്യമില്ലെന്നും കാമുകന്റെകൂടെ ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതിയില്‍ യുവതി വെളിപ്പെടുത്തി. തനിക്ക് ഇനി ഒരിക്കലും ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ സാധ്യമാവില്ലെന്നും വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കോടതി യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. ഭര്‍ത്താവുമായി നിയമപരമായി കോടതി ഇടപെട്ട ബന്ധം വേര്‍പെടുത്തുമെന്നും പറഞ്ഞു.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

3 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

3 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

6 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

13 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago