എ.സി.ജോർജ്
ഹ്യൂസ്റ്റൺ: സമാഗതമായ ക്രിസ്തുമസ് ന്യൂ ഇയർ അവസരത്തിൽ, പ്രത്യേകമായി അമേരിക്കയിൽ അധിവസിക്കുന്ന പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഒരു വെർച്ച്വൽ (സും) സൗഹൃദ സമ്മേളനം നടത്താൻ
തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ, പാലാ സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ യോഗത്തിൽ പ്രവേശിച്ചാലും സ്വാഗതം ചെയ്യും. യുഎസ് യിലെ നിശ്ചിത മീറ്റിംഗ് സമയം അനുസരിച്ച് അവരവർ അധിവസിക്കുന്ന സ്ഥലത്തെ തീയതിയും സമയവും കണക്കാക്കി യോഗത്തിൽ പ്രവേശിക്കണം എന്ന് മാത്രം.
അനേകം പ്രതിഭാശാലികൾ പഠിച്ച പ്രസ്തുത കോളേജിലെ ഏതു വർഷത്തെ ആയാലും പൂർവ്വ വിദ്യാർത്ഥികൾ പരസ്പരം പരിചയങ്ങൾ പുതുക്കുക, പരിചയമില്ലാത്തവർ പരിചയപ്പെടുക, അവരുടെ ക്യാമ്പസ് കോളേജ് പഠനകാലത്തെ
അനുഭവങ്ങൾ, അനുസ്മരണങ്ങൾ പങ്കുവയ്ക്കുക, വീണ്ടും വല്ലപ്പോഴും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ കൈമാറുക, കുടുംബ വിശേഷങ്ങൾ പങ്കു വയ്ക്കുക തുടങ്ങിയവയാണ് അജണ്ട. എല്ലാം അവരവരുടെ ഇഷ്ടവും താല്പര്യവും
അനുസരിച്ചു മാത്രം. ഈ മീറ്റിംഗിൽ പ്രത്യേക ഭാരവാഹികൾ ആരുമില്ല. യോഗം സുഗമമായി നടത്താൻ ഒരു മോഡറേറ്റർ മാത്രം കാണും.
കേരളത്തിലെ ഒരു സമുന്നത വിദ്യാപീഠം ആയ, പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ പ്രത്യേകമായി അമേരിക്കയിൽ വസിക്കുന്നവരെ ലക്ഷ്യമാക്കി ഡിസംബർ 21 തിങ്കൾ വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം-ന്യൂയോർക്കു ടൈം) ആണ് വെർച്വൽ (സും) മീറ്റിംഗ് ആരംഭിക്കുക.
താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് വഴിയോ, അല്ലെങ്കിൽ ZOOM.COM തുറന്ന്
മീറ്റിംഗ് ഐഡി, തുടർന്ന് passcode കൊടുത്തും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്.
Date: December 21, 2020 Monday Time: 7 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 281 741 9465
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…