കോട്ടയം: വിചിത്രമായ പലതും കേട്ടും അറിഞ്ഞും നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാലിതാ അപൂര്‍വ്വമായ സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ് തിരഞ്ഞെടുപ്പു ദിവസം നടന്നു. നാലുമാസം മുന്‍പ് വിവാഹിതയായ 19 കാരി യുവതി വീട്ടില്‍ നിന്നും വോട്ടു ചെയ്യുന്നതിനായി നാട്ടിലെത്തി. സാധാരണ പോലെ വോട്ടു ചെയ്യാന്‍ മറ്റുള്ളവരെ പോലെ വരി നില്‍ക്കുകയും ചെയതു. തിടനാട്ടിലാണ് സംഭവം നടക്കുന്നത്. വരിയുടെ മുന്‍പില്‍ തന്റെ പൂര്‍വ്വ കാമുകനെ കണ്ടതോടെ യുവതിയുടെ മനസ്സിളകി.
വോട്ടിങ് കഴിഞ്ഞ് യുവതി വീട്ടിലെത്താത്തിനാല്‍ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. പിണ്ണക്കാട് സ്വദേശിനിയായ യുവതിയെ നാട്ടുകാരും വിട്ടുകാരും തിരഞ്ഞുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ വിട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരും അന്വേഷണം തുടര്‍ന്നുവെങ്കിലും യുവതിയെക്കുറിച്ച് വിവരമൊന്നും ലഭ്യമായില്ല. തുടര്‍ന്ന് തിടനാട് പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് വിവരം അറിയിച്ച് പരാതിപ്പെട്ടു.
തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചുവെങ്കിലും പോലീസിനും വ്യക്താമായി ഒന്നും ലഭ്യമായില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ദിവസം മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിക്കുന്നത്. തുടര്‍ന്ന് യുവതിയുടെ ലൊക്കേഷന്‍ ടവര്‍ കണ്ടെത്തുകയും പോലീസ് നേതൃത്വത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന യുവതിയെയും കാമുകനെയും പോലീസ് കയ്യോടെ പിടികൂടി കോടതിയില്‍ ഹാജരാക്കി.
കോടതിയിലെത്തിയ യുവതി ഭര്‍ത്താവിനെ ഒന്നു നോക്കുക പോലും ചെയ്തില്ല. പരിപൂര്‍ണ്ണമായും അവഗണനയോടെയാണ് ഭര്‍ത്താവിനോട് പെരുമാറിയത്. ഒരു വാക്കുപോലും യുവതി ഭര്‍തൃവീട്ടുകാരോടും ഭര്‍ത്താവിനോടും സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഭര്‍ത്താവിനോടൊപ്പം തനിക്ക് ജീവിക്കാന്‍ താല്‍പര്യമില്ലെന്നും കാമുകന്റെകൂടെ ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതിയില്‍ യുവതി വെളിപ്പെടുത്തി. തനിക്ക് ഇനി ഒരിക്കലും ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ സാധ്യമാവില്ലെന്നും വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കോടതി യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. ഭര്‍ത്താവുമായി നിയമപരമായി കോടതി ഇടപെട്ട ബന്ധം വേര്‍പെടുത്തുമെന്നും പറഞ്ഞു.
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…