Ireland

ലുവാസിലെ ചുവപ്പ്, പച്ച ലൈനിലെ ഗതാഗതം താൽക്കാലികമായി നിർത്തി

ഡബ്ളിൻ: വൈദ്യുത തകരാറുമൂലം ഡബ്ലിനിലെ ലുവാസ് ചുവപ്പ് പച്ച എന്നീ രണ്ട് ലൈനുകളിലും ഭാഗികമായി ഗതാഗതം നിർത്തിവച്ചു.

ചുവപ്പ്, പച്ച ലൈനുകൾ കൂടിച്ചേരുന്ന മാർൽബറോ സ്ട്രീറ്റിലെ വൈദ്യുത സാങ്കേതിക തകരാർ കാരണമാണ് രാവിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടായത്.

റെഡ് ലൈൻ നിലവിൽ ടാലാഗിനും സ്മിത്ത്ഫീൽഡിനുമിടയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്, സ്മിത്ത്ഫീൽഡിനും കൊനോലി സ്റ്റേഷനും ഇടയിൽ ഒന്നും കൃത്യമായ പ്രവർത്തനങ്ങൾ നടന്നില്ല.

ഗ്രീൻ ലൈൻ സേവനങ്ങൾ ബ്രൈഡ്‌സ് ഗ്ലെൻ മുതൽ സെന്റ് സ്റ്റീഫൻസ് ഗ്രീൻ വരെയും ഡൊമിനിക് സ്ട്രീറ്റ് മുതൽ ബ്രൂംബ്രിഡ്ജ് വരെയും മാത്രമാണ് പ്രവർത്തിക്കുന്നത്. സെന്റ് സ്റ്റീഫൻസ് ഗ്രീനും ഡൊമിനിക് സ്ട്രീറ്റും തമ്മിൽ സേവനങ്ങളൊന്നുമില്ല. ഗതഗതത്തിൽ കാര്യമായ ബുദ്ധിമുട്ട് നേരിടുമെന്ന് അധികാരികൾ കരുതുന്നുണ്ട്. ദീർഘയാത്രകൾ ചെയ്യുന്നവരും അത്യാവശ്യ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

6 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

7 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

9 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

9 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

10 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago