ഡബ്ലിന്‍: ഡബ്ലിനില്‍ ഒരു സംഘം പെണ്‍കുട്ടികള്‍ പുതിയ രീതിയില്‍ മറപിടിച്ചുകൊണ്ടുള്ള തട്ടിപ്പുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഒരുപാട് പേര്‍ ഇത്തരം പരാതിയുമായി ഗര്‍ഡായിയെ ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. മൂന്നു പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘമാണ് ഇതിനു പിന്നിലുള്ളത് എന്നാണ് പരാതിയില്‍ പറയുന്നത്. അവര്‍ വീട് കുത്തിത്തുറക്കാന്‍ അവസരം കാത്ത് പലവിധ ഉപാധികളുമായി സമീപിക്കുകയാണ് അവരുടെ രീതി. പെണ്‍കുട്ടികളാണെന്ന് കരുതി പലരും വലീയ ശ്രദ്ധകൊടുക്കാറില്ല. ഈ മറപിടിച്ചാണ് അവര്‍ ഇത്തരം കുറ്റകൃത്യം ചെയ്യുന്നത്.
പെണ്‍കുട്ടികളുടെ ഈ സംഘം ക്ലോന്‍സില്ല, ബ്ലഞ്ചാഡ്‌സ് ടൗണ്‍, കൂള്‍മൈന്‍ എന്നിവടങ്ങളിലായി റോന്തു ചുറ്റുന്നതായാണ് അവസാനമായി ലഭ്യമായ പരാതി. ഐറിഷ് സംസാരിക്കുന്ന ഈ പെണ്‍കുട്ടികള്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള മുടിയാണ് ഉള്ളത്. ഇവര്‍ പല സന്ദര്‍ഭങ്ങളിലായി ഈ ഭാഗങ്ങളിലെ വീടുകളിലെ ജനാലയിലൂടെ ഒളിഞ്ഞു നോക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇവരെ പല സാധാരണക്കാരും ശ്രദ്ധിക്കുന്നത്.
എന്തിനാണ് ജനാലയിലൂടെ ഒളിഞ്ഞു നോക്കിയത് എന്ന് ചോദിക്കുമ്പോള്‍ തങ്ങള്‍ക്ക് ബാത്ത് റൂം ഉപയോഗിക്കാന്‍ വേണ്ടിയാണ് വന്നതെന്നും മറ്റുമാണ് അവര്‍ പറഞ്ഞത്. ഇവര്‍ കൂടുതലും പ്രായമായവരെയാണ് വേഗത്തില്‍ പറഞ്ഞു പറ്റിക്കുന്നതെന്നാണ് ഗര്‍ഡായി പറയുന്നത്. പരിസരത്തെ എല്ലാ വീടുകളിലും കൂട്ടായമകളിലും ഈ ഗ്യാങ്ങിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഗര്‍ഡായി പറഞ്ഞു. നിങ്ങളുടെ പരിസരങ്ങളില്‍ പരിചിതമല്ലാത്ത ആരെ കണ്ടാലും ഉടനെ അുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…