gnn24x7

പുതിയ തന്ത്രങ്ങളുമായി വീടുകളില്‍ തട്ടിപ്പുനടത്തുന്ന പെണ്‍സംഘം വ്യാപകം

0
638
gnn24x7

ഡബ്ലിന്‍: ഡബ്ലിനില്‍ ഒരു സംഘം പെണ്‍കുട്ടികള്‍ പുതിയ രീതിയില്‍ മറപിടിച്ചുകൊണ്ടുള്ള തട്ടിപ്പുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഒരുപാട് പേര്‍ ഇത്തരം പരാതിയുമായി ഗര്‍ഡായിയെ ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. മൂന്നു പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘമാണ് ഇതിനു പിന്നിലുള്ളത് എന്നാണ് പരാതിയില്‍ പറയുന്നത്. അവര്‍ വീട് കുത്തിത്തുറക്കാന്‍ അവസരം കാത്ത് പലവിധ ഉപാധികളുമായി സമീപിക്കുകയാണ് അവരുടെ രീതി. പെണ്‍കുട്ടികളാണെന്ന് കരുതി പലരും വലീയ ശ്രദ്ധകൊടുക്കാറില്ല. ഈ മറപിടിച്ചാണ് അവര്‍ ഇത്തരം കുറ്റകൃത്യം ചെയ്യുന്നത്.

പെണ്‍കുട്ടികളുടെ ഈ സംഘം ക്ലോന്‍സില്ല, ബ്ലഞ്ചാഡ്‌സ് ടൗണ്‍, കൂള്‍മൈന്‍ എന്നിവടങ്ങളിലായി റോന്തു ചുറ്റുന്നതായാണ് അവസാനമായി ലഭ്യമായ പരാതി. ഐറിഷ് സംസാരിക്കുന്ന ഈ പെണ്‍കുട്ടികള്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള മുടിയാണ് ഉള്ളത്. ഇവര്‍ പല സന്ദര്‍ഭങ്ങളിലായി ഈ ഭാഗങ്ങളിലെ വീടുകളിലെ ജനാലയിലൂടെ ഒളിഞ്ഞു നോക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇവരെ പല സാധാരണക്കാരും ശ്രദ്ധിക്കുന്നത്.

എന്തിനാണ് ജനാലയിലൂടെ ഒളിഞ്ഞു നോക്കിയത് എന്ന് ചോദിക്കുമ്പോള്‍ തങ്ങള്‍ക്ക് ബാത്ത് റൂം ഉപയോഗിക്കാന്‍ വേണ്ടിയാണ് വന്നതെന്നും മറ്റുമാണ് അവര്‍ പറഞ്ഞത്. ഇവര്‍ കൂടുതലും പ്രായമായവരെയാണ് വേഗത്തില്‍ പറഞ്ഞു പറ്റിക്കുന്നതെന്നാണ് ഗര്‍ഡായി പറയുന്നത്. പരിസരത്തെ എല്ലാ വീടുകളിലും കൂട്ടായമകളിലും ഈ ഗ്യാങ്ങിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഗര്‍ഡായി പറഞ്ഞു. നിങ്ങളുടെ പരിസരങ്ങളില്‍ പരിചിതമല്ലാത്ത ആരെ കണ്ടാലും ഉടനെ അുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here