gnn24x7

ചൈനീസ് ആപ്പായ ‘ടിക് ടോക്’ പാകിസ്താനിലും നിരോധിച്ചു

0
211
gnn24x7

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്താനിലും ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചു. “അധാർമികവും നീചവുമായ” ഉള്ളടക്കത്തിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ആപ്ലിക്കേഷൻ പാകിസ്ഥാൻ നിരോധിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകളുടെ മോഡറേഷന് ഫലപ്രദമായ ഒരു സംവിധാനം വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ടിക് ടോക്കിന് മുന്നില്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി വെച്ചിരുന്നു. എന്നാൽ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ടിക് ടോക് പരാജയപ്പെട്ടെന്ന് പാക് സര്‍ക്കാര്‍ പറയുന്നു.

ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഈ വർഷം ജൂണിൽ ഇന്ത്യയിൽ നിരോധിച്ചു, അതേസമയം അമേരിക്ക (യുഎസ്) സെപ്റ്റംബറിൽ ആപ്ലിക്കേഷന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here