gnn24x7

ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഒസ്‌ട്രേലിയ വിസ നല്‍കില്ലെന്ന്

0
382
gnn24x7

ഒസ്‌ട്രേലിയ: ഓസ്‌ട്രേലിയക്കാര്‍ തങ്ങള്‍ പുറം രാജ്യക്കാരുമായി പ്രണയത്തിലായി വിവാഹം കഴിച്ചാല്‍ തങ്ങളുടെ ജീവിതപങ്കാളി ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒസ്‌ട്രേലിയ വിസ നല്‍കില്ലെന്ന് തീരുമാനിച്ചു. വിസയ്ക്കായി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് ഓസ്‌ട്രേലിയയിലേക്ക് പോവുന്നതിന് പങ്കാളിയ്ക്ക് ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷണത്തിന് വിധേയരാവണമെന്ന് ചൊവ്വാഴ്ചത്തെ ഫെഡറല്‍ ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ‘ഈ മാറ്റങ്ങള്‍ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതിനും സാമൂഹിക ഐക്യവും സാമ്പത്തിക പങ്കാളിത്ത ഫലങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും,” ബജറ്റ് പേപ്പറുകള്‍ പറഞ്ഞു.

കാന്‍ബെറ സ്വദേശിയായ ചെല്‍സി സോങ്കര്‍ (30) തന്റെ ഭര്‍ത്താവ് സഞ്ചയ് സോങ്കറിന് (30) ഇന്ത്യയിലെ വാരണസിയില്‍ നിന്നും ഒസ്‌ട്രേലിയയിലേക്ക് വരാന്‍ പങ്കാളി വിസ (പാര്‍ട്‌നര്‍ വിസ) യക്ക് അപേക്ഷിച്ചു. കൊറോണ കാരണം സഞ്ചയ് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എങ്ങോട്ടും അദ്ദേഹത്തിന് യാത്ര ചെയ്യുവാനായില്ല. ഒരു വയസ്സുള്ള മകനെ നോക്കിക്കൊണ്ട് പഠനത്തിലും മറ്റുമായി സമയം ചിലവഴിച്ചു. എന്നിട്ട് ഭാര്യയുടെ അടുത്തേക്ക് വരാന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോഴാണ് സംഗതി ബുദ്ധിമുട്ടായത്. എന്നാല്‍ ഒസ്‌ട്രേലിയയ്ക്കാര്‍ക്ക് ചേരുന്ന തരത്തിലുള്ള ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ തരത്തെക്കുറിച്ച് വൃത്തികെട്ട മേസേജുകളാണ് ലഭിക്കുന്നത്. ഒസ്‌ട്രേലിയന്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുത്ത തരത്തിലാണോ തന്റെ പാര്‍ട്ണര്‍ എന്നാണ് ഗവണ്‍മെന്റ് ചോദിക്കുന്നത്.

അവര്‍ അയച്ച മേസേജ് പ്രകാരം വളരെ പാവപ്പെട്ട പശ്ചാത്തലത്തിലുള്ള പങ്കാളിയെ ഒസ്‌ട്രേലിയയിലേക്ക് സ്വാഗതം ചെയ്യില്ല എന്നാണ്. എന്തു തന്നെയായാലും പങ്കാളിയായ സഞ്ചയ് ഒസ്‌ട്രേലിയയുടെ ടെസ്റ്റിന് വിധേയനാവണം. എന്നാല്‍ സംസാരത്തില്‍ ചിലപ്പോള്‍ സഞ്ചയ് ടെസ്റ്റ് പാസാവുമായിരിക്കും. കാരണം നിരവധി ടൂറിസ്റ്റുകളുമായി ജോലി ചെയ്തതുകൊണ്ട് ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ട് കാണില്ല. എന്നാല്‍ ഇംഗ്ലീഷ് എഴുത്തു പരീക്ഷ നടത്തിയാല്‍ സഞ്ചയ് ചിലപ്പോള്‍ തോറ്റുപോകുമെന്ന് ചെല്‍സി സോങ്കര്‍ പറയുന്നു. കാരണം 16 വയസ്സില്‍ ജീവിത ബുദ്ധിമുട്ടുകൊണ്ട് ജോലി ഉപേക്ഷിക്കേണ്ടി വന്ന സഞ്ചയ്‌ന് കൂടുതല്‍ പഠിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചെറിയ കാര്യം വലീയ പ്രശ്‌നമാണ് ഉണ്ടാക്കുന്നതെന്ന് ചെല്‍സി പറഞ്ഞു.

പങ്കാളി വിസയ്ക്ക് 8000 ഡോളര്‍ നല്‍ണം. അതുകൂടാതെ പേപ്പര്‍ വര്‍ക്കുകള്‍ നല്‍കിയതിന് ശേഷം ഇത് ശരിയായി വരുവാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും എടുക്കും. ഇതെല്ലാം ബുദ്ധിമുട്ടി എല്ലാം ശരിയാക്കുമ്പോഴാണ് ഇത്തരത്തിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ വരുന്നത് കാണുമ്പോള്‍ വാസ്തവത്തില്‍ വല്ലാതെ് ദേഷ്യം വന്നുപോകും. സങ്കടത്തോടെ ചെല്‍സി പറഞ്ഞു.

‘ ഇംഗ്ലീഷ് പ്രാവിണ്യം ഒരാളുടെ സ്‌നേഹവുമായി താരതമ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. യാതൊരു മുന്നറിയിപ്പുകളോ, ചര്‍്ച്ചകളോ ഇല്ലാതെയാണ് ബജറ്റ് പേപ്പറുകള്‍ പാസാക്കിയത്. ഇത് മനപ്പൂര്‍വ്വം ജനങ്ങളെ 1950 കളിലേക്ക് എത്തിക്കുമെന്നും പങ്കാളികളെ ഒരുമിച്ച് നിര്‍ത്തുന്നതിന് പകരം ഒസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് മുടന്തന്‍ ന്യയങ്ങള്‍ പറഞ്ഞ് എന്തിനാണ് ഇത്തരത്തില്‍ ജനങ്ങളോട് ചെയ്യുന്നത്’ പ്രതിപക്ഷത്തിന്റ മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് വക്താവ് ആന്‍ഡ്രൂ ഗൈല്‍സ് ഈ ബില്ലിനെ വിമര്‍ശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here