gnn24x7

2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ ഫുഡ് പ്രോഗ്രാമിന്

0
211
gnn24x7

2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ സംഘടനയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്.
പട്ടിണിയെ നേരിടാനും സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കുമാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചത്.

ഓരോ വർഷവും 88 രാജ്യങ്ങളിലായി 97 ദശലക്ഷം ആളുകളെ ഇത് സഹായിക്കുന്നുവെന്ന് റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യുഎഫ്‌പി പറയുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് അഭിമാനകരമായ നിമിഷമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.

അതേസമയം നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരുന്നു.ട്രംപിന് പുരസ്‌കാരം ലഭിച്ചില്ലെന്ന വാര്‍ത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആവുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here