തിരുവന്തപുരം: കേരളത്തിന്റെ സ്വന്തം ഫെസ്റ്റിവലായ അന്താരാഷ്ട്ര ഫിലം ഫെസ്റ്റിവല്‍ ഓഫ് കേരള എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ നടക്കുന്നതായിരുന്നു. എന്നാല്‍ ഇത്തവണത്തെ കോവിഡ് പ്രമാണിച്ച് നേരത്തേ തന്നെ ഫെസ്റ്റിവല്‍ അടുത്ത ഫിബ്രവരിയിലേക്ക് മാറ്റിയിരുന്നു. ഫിബ്രവരി 12 മുതല്‍ 19 വരെ നടത്തുവാനാണ് തീരുമാനമായത്.
എന്നാല്‍ പിന്നീട് ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ ആയി നടത്താമെന്ന മറ്റൊരു ആലോചനയും ചലച്ചിത്ര അക്കാദമിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ പ്രതിസന്ധിയാണ് ചലച്ചിത്ര അക്കാദമിയുടെ മുന്നില്‍ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കാന്‍ വിമുഖത കാണിച്ചതോടെയാണ് പുതിയ പ്രതിസന്ധി ഐ.എഫ്.എഫ്.കെയ്ക്ക് വന്നിരിക്കുന്നത്.
മേള ഫിബ്രവരിയില്‍ നടത്താന്‍ ഫിയാഫിന്റെ അനുമതി ലഭിച്ചിരുന്നു. വിദേശ-ലോക സിനിമ വിഭാഗത്തില്‍ അവര്‍ തങ്ങളുടെ ചിത്രങ്ങളുടെ പ്രദര്‍ശന ലിങ്കുകള്‍ ചലച്ചിത്ര അക്കാദമിക്ക് നല്‍കുന്നുണ്ടെങ്കിലും ഡെലിഗേറ്റുകള്‍ക്ക് അവ കാണുവാന്‍ കൊടുക്കുന്നതിനോട് കടുത്ത വിമുഖതയാണ് കാണിച്ചത്. അതോടെ ചലച്ചിത്ര അക്കാദമി പ്രതിസന്ധിയിലായി.
ഇതേ പ്രതിസന്ധി ഗോവ ചലച്ചിത്ര മേളയിലും വന്നിരുന്നു. ഓണ്‍ലൈനായി ചിത്രങ്ങള്‍ കാണിച്ചാല്‍ 99 ശതമാനത്തോളം ചിത്രങ്ങള്‍ കോപ്പി ചെയ്യപ്പെടുകയും തമസിയാതെ ടോറന്റുകളായും മറ്റും കോപ്പികള്‍ പുറത്തിറങ്ങുകയും ചെയ്യുമെന്നതിനാല്‍ മിക്ക ഏജന്റുമാരും ഇതിന് എതിര്‍ത്തു. അതോടെ ഗോവ ഫെസ്റ്റിവല്‍ തീയറ്ററില്‍ തന്നെ നടത്തുവാന്‍ അവസാന തീരുമാനമായി. ഇപ്പോള്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം സര്‍ക്കാരുമായി ആലോചിച്ച് മേള എങ്ങിനെ നടത്തുമെന്ന് തീരുമാനിക്കുമെന്ന് ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍ പ്രസ്താവിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…