gnn24x7

ഐ.എഫ്.എഫ്.കെ ചലച്ചിത്രമേളവീണ്ടും പ്രതിസന്ധിയില്‍

0
231
gnn24x7

തിരുവന്തപുരം: കേരളത്തിന്റെ സ്വന്തം ഫെസ്റ്റിവലായ അന്താരാഷ്ട്ര ഫിലം ഫെസ്റ്റിവല്‍ ഓഫ് കേരള എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ നടക്കുന്നതായിരുന്നു. എന്നാല്‍ ഇത്തവണത്തെ കോവിഡ് പ്രമാണിച്ച് നേരത്തേ തന്നെ ഫെസ്റ്റിവല്‍ അടുത്ത ഫിബ്രവരിയിലേക്ക് മാറ്റിയിരുന്നു. ഫിബ്രവരി 12 മുതല്‍ 19 വരെ നടത്തുവാനാണ് തീരുമാനമായത്.

എന്നാല്‍ പിന്നീട് ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ ആയി നടത്താമെന്ന മറ്റൊരു ആലോചനയും ചലച്ചിത്ര അക്കാദമിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ പ്രതിസന്ധിയാണ് ചലച്ചിത്ര അക്കാദമിയുടെ മുന്നില്‍ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കാന്‍ വിമുഖത കാണിച്ചതോടെയാണ് പുതിയ പ്രതിസന്ധി ഐ.എഫ്.എഫ്.കെയ്ക്ക് വന്നിരിക്കുന്നത്.

മേള ഫിബ്രവരിയില്‍ നടത്താന്‍ ഫിയാഫിന്റെ അനുമതി ലഭിച്ചിരുന്നു. വിദേശ-ലോക സിനിമ വിഭാഗത്തില്‍ അവര്‍ തങ്ങളുടെ ചിത്രങ്ങളുടെ പ്രദര്‍ശന ലിങ്കുകള്‍ ചലച്ചിത്ര അക്കാദമിക്ക് നല്‍കുന്നുണ്ടെങ്കിലും ഡെലിഗേറ്റുകള്‍ക്ക് അവ കാണുവാന്‍ കൊടുക്കുന്നതിനോട് കടുത്ത വിമുഖതയാണ് കാണിച്ചത്. അതോടെ ചലച്ചിത്ര അക്കാദമി പ്രതിസന്ധിയിലായി.

ഇതേ പ്രതിസന്ധി ഗോവ ചലച്ചിത്ര മേളയിലും വന്നിരുന്നു. ഓണ്‍ലൈനായി ചിത്രങ്ങള്‍ കാണിച്ചാല്‍ 99 ശതമാനത്തോളം ചിത്രങ്ങള്‍ കോപ്പി ചെയ്യപ്പെടുകയും തമസിയാതെ ടോറന്റുകളായും മറ്റും കോപ്പികള്‍ പുറത്തിറങ്ങുകയും ചെയ്യുമെന്നതിനാല്‍ മിക്ക ഏജന്റുമാരും ഇതിന് എതിര്‍ത്തു. അതോടെ ഗോവ ഫെസ്റ്റിവല്‍ തീയറ്ററില്‍ തന്നെ നടത്തുവാന്‍ അവസാന തീരുമാനമായി. ഇപ്പോള്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം സര്‍ക്കാരുമായി ആലോചിച്ച് മേള എങ്ങിനെ നടത്തുമെന്ന് തീരുമാനിക്കുമെന്ന് ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍ പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here