ദുബൈ: ഒരു മികച്ച അധ്യാപകനാവുക എന്നത് എല്ലാവര്‍ക്കും സാധ്യമാവുന്ന ഒന്നല്ല. ഒരു മികച്ച അധ്യാപകന് ഒരു മികച്ച സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധ്യമാവുമെന്നാണ് പഴംപുരാണം. ഇപ്പോഴിതാ യുനെസ്‌കോയുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ടടീച്ചര്‍ പ്രൈസിന് 2020 ലെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരനായ അധ്യാപകന്‍ രന്‍ജിത് സിങ് ദിസാലിയാണ്. 10 ലക്ഷം ഡോളറാണ് സമ്മാന തുക.
മഹാരാഷ്ട്രയിലെ സോലാപൂരിലെ സില്ല പരിഷത് പ്രൈമറി സ്‌കൂളിലെ പെണ്‍കുട്ടികളുടെ പഠനത്തിനായി അധ്യാപകനായ രന്‍ജിത് സിങ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് 2020 ലെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍ മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം സമ്മാനം ലഭിച്ചുവെന്നറിഞ്ഞ ഉടന്‍ വലിയൊരു ഡിക്ലറേഷനാണ് നടത്തിയത്. തനിക്ക് ലഭിക്കുന്ന തുകയുടെ പകുതിയും തന്റെ കൂടെ ഫൈനലിസ്റ്റായ 10 പേര്‍ക്കുമായി വീതിച്ചു നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി മാധ്യമങ്ങള്‍ പുകഴ്ത്തി.
തന്നോടൊപ്പം അവസാന റൗണ്ടില്‍ മത്സരത്തിലുണ്ടായിരുന്ന എല്ലാ അധ്യാപകരും തന്നെ പോലെ സമൂഹ നന്മയ്ക്കായി പോരാടിയവരാണ്. അപ്പോള്‍ തനിക്ക് ലഭിച്ച സമ്മാനം അവര്‍ക്കും കൂടെ അര്‍ഹതപ്പെട്ടതാണ് എന്നാണ് രന്‍ജിതിന്റെ അഭിപ്രായം. അനിനാലാണ് തന്നോടൊപ്പം മത്സരത്തിലുണ്ടായിരുന്ന 10 ഫൈനലിസ്റ്റുകാര്‍ക്ക് പകുതി തുക വീതിച്ചു നല്‍കാന്‍ രന്‍ജിത് തീരുമാനിച്ചത്. ഓരോ ഫൈനലിസ്റ്റിനും 55,000 ഡോളര്‍ ലഭിക്കും.
യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷകര്‍തൃത്വത്തില്‍ വര്‍ക്കി ഫൗണ്ടേഷനാണ് ഈ പുരസ്‌കാരം 2014 മുതല്‍ ദുബൈയില്‍ ആരംഭിച്ചത്. എന്നാല്‍ ലോകമെമ്പാടുള്ള നല്ല അധ്യാപകര്‍ക്ക് ഇതൊരു പ്രേരണയാവുമെന്ന് ഗ്ലോബല്‍ ടീച്ചര്‍ ഫൗണ്ടേഷന്‍ ടീച്ചര്‍ പ്രൈസ് സ്ഥാപകന്‍ സണ്ണി വര്‍ക്കി അഭിപ്രായപ്പെട്ടു. ഇത്തവണ ലണ്ടനില്‍ നിന്നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…