gnn24x7

ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇന്ത്യക്കാരന്‌ : കോടികളുടെ സമ്മാനം

0
241
gnn24x7

ദുബൈ: ഒരു മികച്ച അധ്യാപകനാവുക എന്നത് എല്ലാവര്‍ക്കും സാധ്യമാവുന്ന ഒന്നല്ല. ഒരു മികച്ച അധ്യാപകന് ഒരു മികച്ച സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധ്യമാവുമെന്നാണ് പഴംപുരാണം. ഇപ്പോഴിതാ യുനെസ്‌കോയുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ടടീച്ചര്‍ പ്രൈസിന് 2020 ലെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരനായ അധ്യാപകന്‍ രന്‍ജിത് സിങ് ദിസാലിയാണ്. 10 ലക്ഷം ഡോളറാണ് സമ്മാന തുക.

മഹാരാഷ്ട്രയിലെ സോലാപൂരിലെ സില്ല പരിഷത് പ്രൈമറി സ്‌കൂളിലെ പെണ്‍കുട്ടികളുടെ പഠനത്തിനായി അധ്യാപകനായ രന്‍ജിത് സിങ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് 2020 ലെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍ മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം സമ്മാനം ലഭിച്ചുവെന്നറിഞ്ഞ ഉടന്‍ വലിയൊരു ഡിക്ലറേഷനാണ് നടത്തിയത്. തനിക്ക് ലഭിക്കുന്ന തുകയുടെ പകുതിയും തന്റെ കൂടെ ഫൈനലിസ്റ്റായ 10 പേര്‍ക്കുമായി വീതിച്ചു നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി മാധ്യമങ്ങള്‍ പുകഴ്ത്തി.

തന്നോടൊപ്പം അവസാന റൗണ്ടില്‍ മത്സരത്തിലുണ്ടായിരുന്ന എല്ലാ അധ്യാപകരും തന്നെ പോലെ സമൂഹ നന്മയ്ക്കായി പോരാടിയവരാണ്. അപ്പോള്‍ തനിക്ക് ലഭിച്ച സമ്മാനം അവര്‍ക്കും കൂടെ അര്‍ഹതപ്പെട്ടതാണ് എന്നാണ് രന്‍ജിതിന്റെ അഭിപ്രായം. അനിനാലാണ് തന്നോടൊപ്പം മത്സരത്തിലുണ്ടായിരുന്ന 10 ഫൈനലിസ്റ്റുകാര്‍ക്ക് പകുതി തുക വീതിച്ചു നല്‍കാന്‍ രന്‍ജിത് തീരുമാനിച്ചത്. ഓരോ ഫൈനലിസ്റ്റിനും 55,000 ഡോളര്‍ ലഭിക്കും.

യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷകര്‍തൃത്വത്തില്‍ വര്‍ക്കി ഫൗണ്ടേഷനാണ് ഈ പുരസ്‌കാരം 2014 മുതല്‍ ദുബൈയില്‍ ആരംഭിച്ചത്. എന്നാല്‍ ലോകമെമ്പാടുള്ള നല്ല അധ്യാപകര്‍ക്ക് ഇതൊരു പ്രേരണയാവുമെന്ന് ഗ്ലോബല്‍ ടീച്ചര്‍ ഫൗണ്ടേഷന്‍ ടീച്ചര്‍ പ്രൈസ് സ്ഥാപകന്‍ സണ്ണി വര്‍ക്കി അഭിപ്രായപ്പെട്ടു. ഇത്തവണ ലണ്ടനില്‍ നിന്നാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here