gnn24x7

അപൂര്‍വ്വ മലേരിയ രോഗാണുവിനെ കേരളത്തില്‍ ആദ്യമായി കണ്ടെത്തി

0
337
gnn24x7

കണ്ണൂര്‍: ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന പ്രത്യേക മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജില്ലാ ടി. ഒ. ടി. ആയ ടി. വി. അനിരുദ്ധന്‍ പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനിരോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ലോകരോഗ്യ സംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി. സജീവ് വിശധമായ പരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇതെക്കുറിച്ച് ആരോഗ്യവകുപ്പിന് വിവരം കൈമാറിയിട്ടുമുണ്ട്. ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യുഎന്‍ ദൗത്യമായി ജോലിക്കുപോയ പട്ടാളക്കാരന് പനി ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. പ്ട്ടാളക്കാരന് മലമ്പനിയുടെ ലക്ഷണങ്ങള്‍ കൊണ്ട് രക്ത പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്‌മോഡിയം മൊബൈല്‍ രക്തത്തില്‍ കണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.

മലമ്പനി രോഗാണു ഒരു ഏകകോശ ജീവിയായ പ്രോട്ടോസോവ യാണ്. ഇവ സാധാരണ കാണപ്പെടുന്നത് പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാന്‍സി പാരം, പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം നോലസി, പ്ലാസ്‌മോഡിയം ഓവേല്‍ എന്നീ അഞ്ചു രോഗാണുക്കള്‍ ആയിട്ടാണ്. കേരളത്തില്‍ കാണപ്പെടുന്ന സാധാരണമായ രോഗാണുക്കളാണ് പ്ലാസ്‌മോഡിയം വൈവാക്‌സും, പ്ലാസ്‌മോഡിയം ഫാല്‍സിപാരവും. അനോഫിലിസ് കൊതുകു വഴി പകരുന്ന മലേറിയയുടെ സാധാരണ രോഗ ലക്ഷണങ്ങള്‍ തന്നെയാണ് പ്ലാസ്‌മോഡിയം ഒവേലും ബാധിച്ചാല്‍ ഉണ്ടാവുക. ഇവ രണ്ടിനും ചികിത്സയും ഒന്നുതന്നെയാണ്. കൂടുതല്‍ ഇതെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തുമെന്ന് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here