Photo of a pregnant woman relaxing in nature on a beautiful sunny day
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരായ അമ്മമാരില്‍ നിന്നും നവജാത ശിശുക്കള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ കൃത്യമായ ഗവേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയത്.
ഏറ്റവും പുതിയ എഡിഷനായ ജമാ പീഡിയാട്രികസ് ജേര്‍ണലിലാണ് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മാസം മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടങ്ങളിലാണ് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണകര്‍ ഇത് കണ്ടെത്തിയത്. ശുചിത്വത്തോടെ അമ്മമാര്‍ മുലയുട്ടുന്നതുമുതല്‍ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി സാമൂഹിക അകലം പാലിച്ചും മാസ്‌കുകള്‍ കൃത്യമായി അണിഞ്ഞുമാണ് ഗവേഷണങ്ങള്‍ നടത്തിയത്.
ഗര്‍ഭാവസ്ഥയില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നതായും കണ്ടെത്തിയിട്ടില്ല. എന്നാല്‍ വളരെ വിരളം ആയി മാത്രമാണ് കോവിഡ് ബാധിതരായയത്. അത് വെറും ഒന്നോ രണ്ടോ എന്ന നിലയില്‍ മാത്രമാണെന്നും അത് മുഴുവന്‍ ശരാശരിയില്‍ ഏറെ താഴെയാണെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സിന്ധ്യ ഗാംഫി-ബാനര്‍മാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂലയൂട്ടുമ്പോഴും കുഞ്ഞുങ്ങളെ പരിപാലിക്കുമ്പോഴും കൃത്യമായ ശുചിത്വം പാലിച്ചാല്‍ കുട്ടികള്‍ പൂര്‍ണ്ണ സുരക്ഷിതരാണ്. എന്നാല്‍ അശ്രദ്ധയോടെ കുഞ്ഞുങ്ങളെ പരിപാലിച്ചാല്‍ പുറമെ നിന്നും വേഗത്തില്‍ രോഗം പടരാനും സാധ്യതയുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…