gnn24x7

അമ്മയില്‍ നിന്നും നവജാത ശിശുക്കള്‍ക്ക് കോവിഡ് പകരില്ലെന്ന് റിപ്പോര്‍ട്ടുകള്‍

0
255
Photo of a pregnant woman relaxing in nature on a beautiful sunny day
gnn24x7

ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരായ അമ്മമാരില്‍ നിന്നും നവജാത ശിശുക്കള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ കൃത്യമായ ഗവേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയത്.

ഏറ്റവും പുതിയ എഡിഷനായ ജമാ പീഡിയാട്രികസ് ജേര്‍ണലിലാണ് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മാസം മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടങ്ങളിലാണ് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണകര്‍ ഇത് കണ്ടെത്തിയത്. ശുചിത്വത്തോടെ അമ്മമാര്‍ മുലയുട്ടുന്നതുമുതല്‍ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി സാമൂഹിക അകലം പാലിച്ചും മാസ്‌കുകള്‍ കൃത്യമായി അണിഞ്ഞുമാണ് ഗവേഷണങ്ങള്‍ നടത്തിയത്.

ഗര്‍ഭാവസ്ഥയില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നതായും കണ്ടെത്തിയിട്ടില്ല. എന്നാല്‍ വളരെ വിരളം ആയി മാത്രമാണ് കോവിഡ് ബാധിതരായയത്. അത് വെറും ഒന്നോ രണ്ടോ എന്ന നിലയില്‍ മാത്രമാണെന്നും അത് മുഴുവന്‍ ശരാശരിയില്‍ ഏറെ താഴെയാണെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സിന്ധ്യ ഗാംഫി-ബാനര്‍മാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂലയൂട്ടുമ്പോഴും കുഞ്ഞുങ്ങളെ പരിപാലിക്കുമ്പോഴും കൃത്യമായ ശുചിത്വം പാലിച്ചാല്‍ കുട്ടികള്‍ പൂര്‍ണ്ണ സുരക്ഷിതരാണ്. എന്നാല്‍ അശ്രദ്ധയോടെ കുഞ്ഞുങ്ങളെ പരിപാലിച്ചാല്‍ പുറമെ നിന്നും വേഗത്തില്‍ രോഗം പടരാനും സാധ്യതയുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here