gnn24x7

അയര്‍ലണ്ട് ബജറ്റ് : സിഗരറ്റിന് വിലവര്‍ദ്ധിക്കും

0
443
gnn24x7

അയര്‍ലണ്ട്: ഇത്തവണ അയര്‍ലണ്ടുകാരുടെ സിഗരറ്റ് വലി ദുശ്ശീലത്തെ സര്‍ക്കാര്‍ കടിഞ്ഞാണിട്ടു. ഇത്തവണത്തെ ബജറ്റ് 2021 പ്രകാരം 20 എണ്ണം സിഗരറ്റുകള്‍ ഉള്ള ഒരു പാക്കറ്റിന് 50 ശതമാനം എങ്കിലും വില വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വില വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വരുത്തിയതെന്നാണ് പാസ്‌കല്‍ ഡൊനോഹോ പ്രസ്താവിച്ചത്. ബജറ്റിനിടയിലെ ഉച്ചഭക്ഷണത്തിനിടയിലുള്ള ഇടവേളയിലാണ് അദ്ദേഹം കണ്‍വെന്‍ഷന്‍ സെന്ററലിരുന്ന് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.

കഴിഞ്ഞ വര്‍ഷവും അതിന്റെ മുന്‍വര്‍ഷവും സിഗരറ്റിന്റെ വില ഉയര്‍ന്നേക്കും എന്ന അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, ഇത്തവണയാണ് അത് പ്രാബല്ല്യത്തില വന്നത്. നല്ല പുകവലിക്കാര്‍ പറയുന്നത് ‘ ഇത് അപ്രതീക്ഷിതമായി ലഭിച്ച മറ്റൊരു കിക്ക്’ ആണെന്നാണ്. കൂടാതെ പുകയില ഗ്രൂപ്പായ ഫോറസ്റ്റ് അയര്‍ലണ്ടിന്റെ വക്താവ് ജോണ്‍ മല്ലന്റെ അഭിപ്രായത്തില്‍ പുകയില ഉപയോഗിച്ചാല്‍ ലഭിക്കുന്ന ശിക്ഷയായ ടാക്‌സ് അടയ്ക്കുന്നതിനിടയില്‍ ഇത് മറ്റൊരു പ്രഹരമായി കാണാം എന്നാണ്.

എന്നാല്‍ രാജ്യത്തെ ഇത്തരത്തിലുള്ള ഒരു പ്രവണത കൂടുതല്‍ സിഗരറ്റുകള്‍ കരിഞ്ചന്തകളില്‍ ഉല്പാദിപ്പിക്കപ്പെടാനും അന്യസ്ഥലങ്ങളില്‍ നിന്നും സിഗരറ്റ് വാങ്ങി ഇങ്ങോട്ട് കൊണ്ടുവരാനും ഉപയോഗിക്കാനും കച്ചവടം നടത്തുവാനുമുള്ള സാധ്യത ഉണ്ടായേക്കാം. ഇടത്തരം വ്യാപാരികളെയും ഇത് കച്ചവടത്തിന്റെ ദൃഷ്ടിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ വിലയിരുത്തുന്നു.

ബഡ്ജറ്റിനോടനുബന്ധിച്ച് സാമ്പത്തിക മന്ത്രി ഡോനോഹൊ പറഞ്ഞത് ഇപ്രകാരണമാണ്. ‘കോവിഡിന്റെ അതിപ്രസരണത്താല്‍ ചാരമായിരിക്കുന്ന അലയര്‍ലണ്ടിനെ വീണ്ടും പുനര്‍നിര്‍മ്മിക്കുമെന്ന് അദ്ദേഹം പ്രത്യാശപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം തങ്ങള്‍ നിരവധി വെല്ലുവിളികളെ നേരിട്ടുവെന്നും എന്നാല്‍ അതൊന്നും കോവിഡ് പോലെ ആയിരുന്നില്ലെന്നും ഈ ശത്രുവിനെ നമ്മള്‍ കൂടുതല്‍ ദൃഢനിശ്ചയത്തോടെ വേണം കാണേണ്ടത് എന്നും ഇതില്‍ നമ്മള്‍ വിജയിക്കുമെന്നും കൂടുതല്‍ ഊര്‍ജ്ജസ്വലമായ അയര്‍ലണ്ട് പുനര്‍നിര്‍മ്മിക്കുമെന്നും 2021 ബജറ്റ് നല്ല ഒരു ഭാവിയിലേക്കുള്ള ഒരു പാലമാണെന്നും അതോടെ രാജ്യത്തിന്റ പിന്തുണ ചുരുങ്ങിയത് 24.5 ബില്ല്യണ്‍ യൂറോ ആവുമെന്നും ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഏറെ വലുതാണെന്നും അദ്ദേഹം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here