തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങി. പ്രമുഖ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പലരും തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി കേരളം മുഴുക്കെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. മതിലെഴുത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ തുന്നി ഉണ്ടാക്കുന്നതും തോരണങ്ങളും മറ്റും തയ്യാറാക്കുന്നതും തകൃതിയില്‍ നടക്കുകയാണ്. കോറോണയുടെ പ്രശ്‌നമൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു വേണം ഇതില്‍ നിന്നും മനസിലാക്കാന്‍.
കേരളത്തില്‍ വീണ്ടും രാഷ്ട്രീയത്തില്‍ യുവതരംഗമാണ് നടക്കുവാന്‍ പോവുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യുവാക്കള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നുവെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങള്‍ക്കൊന്നും വ്യക്തമായ ധാരണകള്‍ ആയിട്ടില്ലെങ്കിലും പലരും തങ്ങള്‍ സ്ഥാനാര്‍ത്ഥികളായേക്കാം എന്ന സൂചനകള്‍ ലഭിച്ചു തുടങ്ങി. ഇത്തവണ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും യുവാക്കള്‍ക്കും പ്രധാനം നല്‍കുന്നത് കേരളത്തിലെ രാഷ്ട്രിയ പ്രതിച്ഛായ മാറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അവരുടെ കാഴ്ചപ്പാടില്‍ യുവജന പങ്കാളിത്തം എല്ലാ രാഷ്ട്രീയ മേഖലയിലും കടന്നു വരുന്നതോടുകൂടി കേരളത്തിലെ രാഷ്ട്രീയത്തിനും രാഷ്ട്രീയ ഇതര പ്രവര്‍ത്തനങ്ങള്‍ക്കും കൂടുല്‍ ഊര്‍ജ്ജസ്വലത കൈവരുമെന്നാണ് കണക്കുകൂട്ടലുകള്‍.
സി.പി.എം ഉം ബി.ജെ.പിയും തങ്ങളുടെ ഇത്തവണത്തെ പാനലില്‍ ചെറുപ്പക്കാര്‍ക്കാക്ക് പ്രാധാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡി.വൈ.എഫ്.ഐ ഒരിക്കലും പാര്‍ട്ടിയില്‍ പ്രാതിനിധ്യം വേണമെന്ന് പറഞ്ഞ് അവകാശപ്പെടാറില്ല. എന്നാല്‍ ഇത്തവണ പാര്‍ട്ടി അതു കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നാണ് പുതിയ അറിവ്. എന്നാല്‍ ഈ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലഘട്ടത്തില്‍ കേരളം ഏറ്റവും കൂടുതല്‍ ദുരന്തങ്ങളെ അഭിമുഖികരിച്ച വര്‍ഷമായിരുന്നു. പ്രളയങ്ങള്‍ വന്നപ്പോഴും മറ്റു ദുരന്തമുഖങ്ങളിലും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാണിച്ച ഊര്‍ജ്ജസ്വലത പാര്‍ടി മുഖലവിലയ്ക്ക് എടുത്തുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എ.എ. റഹിം പറയുന്നു. അത് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലപ്പോള്‍ നിഴലിച്ചേക്കാം.
ഇതിനിടെ യു.ഡി.എഫ് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തമായ ലിസ്റ്റുകള്‍ ഇതിനകം തയ്യാറാക്കി കഴിഞ്ഞുവെന്നണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ എന്തുതന്നെയായാലും കേരളം യു.ഡി.എഫ് ന്റെ കൂടെ ആണെന്നാണ് ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ നിലപാടുകള്‍. എന്നാല്‍ കേരളം ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനമായി അംഗീകാരം ലഭിച്ച സ്ഥിതിക്ക് എല്‍.ഡി.എഫ് ഭരണം ഏറ്റവും മികച്ചതാണെന്നതിന് മറ്റു തെളിവുകള്‍ വേണ്ടെന്നാണ് എല്‍.ഡി.എഫിന്റെ പക്ഷം. ജനങ്ങള്‍ മികച്ച ഭരണം കാഴ്ചവയ്ക്കുന്നതിനായി എല്‍.ഡി.എഫിനെ തന്നെ ഏല്പിക്കുമെന്ന് അവര്‍ പ്രത്യാശിക്കുന്നു.
എന്നാല്‍ കേരളത്തില്‍ ഇരു മുന്നണികുളം മാറിമാറി ഭരിച്ചിട്ടും കേരളത്തിന് വേണ്ടുന്നത് നല്‍കാം എന്നും കേന്ദ്രം മാത്രമെ ഉണ്ടായിട്ടുള്ളൂ എന്നാണ് ബി.ജെ.പിയുടെ പക്ഷം. അതുകൊണ്ടു തന്നെ ഇത്തവണ പലയിടത്തും ഇരുമുന്നണികളെയും മടുത്ത കേരള ജനത ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശക്തിയായ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നാണ് അവരും പ്രതീക്ഷിക്കുന്നത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…