Buzz News

മഞ്ചുവാര്യര്‍ പാടിയ കിം കിം ഗാനം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്

കൊച്ചി: സന്തോഷ് ശിവന്‍ സംവിധാനം ചെയത ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ഈ ചിത്രത്തില്‍ മഞ്ചുവാരിയര്‍ പാടിയ ‘കാന്താ കാതോര്‍ത്തു നില്‍പ്പൂ ഞാന്‍ , കിം കിം കിം ‘ എന്നു പറഞ്ഞ ഗാനം ഇന്നലെയാണ് പൊതുജനങ്ങള്‍ക്കായി യൂട്യൂബ് റിലീസ് നടത്തിയത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വയറലായ ഈ ഗാനം സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിലേതാണ്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

മഞ്ചുവാരിയര്‍ വളരെ മനോഹരമായ ഈ ഗാനം ഒരു ഗായികയെപ്പോലെ തന്നെ മനോഹരമായി മഞ്ചു പാടിയിട്ടുണ്ട്. പെട്ടെന്ന് കേട്ടാല്‍ എല്ലാവരും ഇത് ഏതോ പാടിത്തഴക്കമുള്ള ഒരു ഗായിക പാടിയ പാട്ടാണെന്ന് മാത്രമാണ് ധരിക്കുക. അത്രയ്ക്ക് കയ്യടക്കത്തൊടെയാണ് വളരെ വിചിത്രമായ ഈണം ചെയ്തിരിക്കുന്ന ഈ ഗാനം പുറത്തു വന്നിരിക്കുന്നത്. ബി.കെ. ഹരിനാരായണനാണ് ഈ കിം കിം ഗാനത്തിന്റെ രചയിതാവ്. രാം സുരേന്ദ്രന്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കു്‌നത്. ശ്രീ.വൈകം എം.പി. മണി പാടി സംഗീത സംവിധാനം ചെയ്തിരിക്കുന്ന പഴയ ‘പാരിജാതപുഷ്ടഹര്‍ണം’ എന്ന സംഗീത നാടകത്തിലെ ‘കാന്താ തൂക്കുന്നു തൂമനം ‘ എന്ന ഗാനത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ഈ ഗാനം നിര്‍മ്മിച്ചതെന്ന് തുടക്കത്തില്‍ തന്നെ എഴുതി കാണിക്കുന്നുണ്ട്.

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ഈ സന്തോഷ് ശിവന്‍ ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട കലാകാരന്മാര്‍ എല്ലാവരും ഉണ്ട്. സൗബിന്‍ സാഹിര്‍, ഇന്ദ്രന്‍സ്, മഞ്ചുവാരിയര്‍, അജുവര്‍ഗീസ്, നെടുമുടിവേണു, ബേസിന്‍ ജോസഫ് തുടങ്ങി ഒരു നീണ്ട നിരയാണ് ചിത്രത്തിലെ താരങ്ങള്‍. മലയാളത്തിലെ ഒരു തകര്‍പ്പന്‍ സൂപ്പര്‍ ഹിറ്റാണ് നിര്‍മ്മാതാക്കള്‍ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. ചിത്രം റിലീസ് കാര്യങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago