തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരായി നടനും സംവിധായകനുമായ മധുപാല്‍ നല്‍കിയ പരാതി ശരിയെന്ന് തെളിഞ്ഞു. ആദ്യം നല്‍കിയ 5714 രൂപയുടെ ബില്‍ യഥാര്‍ത്ഥത്തില്‍ 300 രൂപയുടെതാണെന്ന് തെളിഞ്ഞു.
ഇതിനെ തുടര്‍ന്ന് മധുപാലിന് പുതുക്കിയ ബില്‍ നല്‍കി. ഏഷ്യാനെറ്റ് ചാനലിലെ ചര്‍ച്ചയിലൂടെ പറഞ്ഞ പരാതിക്ക് ശേഷമാണ് നടപടിയുണ്ടായത്. നേരത്തെ കെ.എസ്.ഇ.ബി അമിത ബില്‍ ഈടാക്കിയെന്ന് മധുപാല്‍ പരാതി നല്‍കിയിരുന്നു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ളയും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് തിരുവനന്തപുരത്തെ തന്റെ വീട് അടഞ്ഞുകിടക്കുകയായിരുന്നെന്നും ഇതിന് 5714 രൂപ ഈടാക്കിയെന്നും മധുപാല്‍ ചാനലില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ.എസ്.ഇ. ബിനടത്തിയ അന്വേഷണത്തിലാണ് പുതിയ ബില്‍ നല്‍കിയത്.
നടന്‍ മണിയന്‍ പിള്ള രാജുവും തനിക്ക് ലഭിച്ച ബില്ലിനെതിരെ രംഗത്ത് എത്തിയിരുന്നു. മാസം 7000 രൂപ കറന്റ് ബില്‍ അടച്ചിരുന്ന സ്ഥാനത്ത് ഈ മാസം 42300 രൂപ ബില്‍ വന്നുവെന്ന് നടന്‍ മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു.
എന്നാല്‍ മണിയന്‍ പിള്ള രാജു ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്‍ നല്‍കിയതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.
തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാനും തയ്യാറാണെന്നും എന്‍.എസ് പിള്ള പറഞ്ഞിരുന്നു.
ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ…
അയർലണ്ടിൽ തണുപ്പ് രൂക്ഷമാകുന്നതിനാൽ എട്ട് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ റെയിൻ/സ്നോ വാർണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ രാജ്യവ്യാപകമായി ഐസ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…
വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം.ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവംപ്രേക്ഷകർ നെഞ്ചോടു…
എല്ലാ പ്രിയ വായനക്കാർക്കും GNN 24X7ൻ്റെ വാലൻ്റൈൻസ് ഡേ ആശംസകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണെങ്കിലും, സ്നേഹം പങ്കുവെക്കുക…
ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും…
വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്'…