മൂന്നാര്‍: കെ.എസ്.ആര്‍.ടി.സി പുതിയ നൂതന ആശയവുമായി ഇപ്പോള്‍ കേരളത്തില്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. മൂന്നാറിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ടു ബസ്സുകള്‍ കാരവാനായി ആളുകള്‍ക്ക് താമസിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് കെ.എസ്.ആര്‍.ടി.സി വാര്‍ത്തയില്‍ ഇടം നേടിയത്. വിനോദസഞ്ചാരികള്‍ക്ക് വെറും 100 രൂപ കൊടുത്താന്‍ ഒരു രാത്രി ഈ കാരവാനില താമസിക്കാം.
ചുരുങ്ങിയ ചിലവില്‍ ഒരു യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് കെ.എസ്.ആര്‍.ടി.സി ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. നിങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ബൈക്കിലോ മറ്റോ ഒരു രസകരമായ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ മൂന്നാറിലെ ഈ കെ.എസ്.ആര്‍.ടി.സി ബസ് കാരവന്‍ ഉപയോഗപ്പെടുത്താം. ബാത്ത് റൂം സൗകര്യം, ഒരു ടേബിള്‍, മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുവാനുള്ള പോയിന്റുകള്‍ എന്നിവയെല്ലാം ഈ ബസിനുള്ളില്‍ സജ്ജീകരിച്ചരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി ഈ സംരംഭം ഒരുക്കിയത്. ഇപ്പോള്‍ നിലവില്‍ രണ്ടു ബസ്സുകളാണ് ഇത്തരത്തില്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
നിങ്ങള്‍ക്ക് ഒരു ഗ്രൂപ്പായി വേണമെങ്കിലും ഈ ബസ് ബുക്ക് ചെയ്യാം. ഒരു ബസ്സില്‍ 16 പേര്‍ക്ക് സുഖമായി കിടക്കാം. ട്രെയിനില്‍ ഉള്ളതുപോലുള്ള ബര്‍ത്തുകളാണ് കാരവാന്‍ ബസ്സില്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു ബസ്സും ചേര്‍ത്ത് 32 പേര്‍ക്ക് സുഖമായി താമസിക്കാം. ഇനി നിങ്ങളക്ക് വേണമെങ്കില്‍ ഒഴിവിനനുസരിച്ച് രണ്ട് ബസ്സും പൂര്‍ണ്ണമായും ബുക്ക് ചെയ്യാവുന്നതാണ്. ഒരു ക്ലാസ് ട്രിപ്പോ, ഗ്രൂപ്പ് ട്രിപ്പുകള്‍ക്കോ ഇത്തരം സൗകര്യം വളരെ ഫലപ്രദമാണ്. ഇതിനുള്ള ആവശ്യക്കാര്‍ കൂടുമെങ്കില്‍ ഇനിയും ഇത്തരം ബസ്സുകളെ കുറിച്ച് കെ.എസ്.ആര്‍.ടി. ആലോചിക്കുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഈ നവംബര്‍ 14 മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിച്ചു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…