Buzz News

സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ മഹേഷ് നാരായണനും ഫഹദ്ഫാസിലും

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സിനിമാ പ്രവര്‍ത്തകരാണ്. മറ്റ് എല്ലാ മേഖലകളും കുറച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും സിനിമാ മേഖലകള്‍ ഒട്ടുമിക്കവാറും ഇപ്പോഴും നിശ്ചലം തന്നെയാണ്. വിരലിലെണ്ണാവുന്ന സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളുടെ ഷൂട്ടിങ്ങുകള്‍ വീടിനകത്ത് ആരംഭിച്ചതല്ലാതെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ല. ഈ അവസരത്തിലാണ് സി യു സൂണ്‍ എന്ന സിനിമ സംപ്രേക്ഷണം ചെയ്യുന്നത്. ഇതില്‍ നിന്നും ലഭിച്ച വരുമാനം നിര്‍മ്മാതാവായ ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേര്‍ന്ന് ഫെഫ്കയെ ഏല്പിച്ചു. ഫെഫ്ക് പ്രസിഡണ്ട് ബി. ഉണ്ണികൃഷ്ണന്‍ 10 ലക്ഷത്തിന്റെ ചെക്ക് സ്വീകരിച്ചു.

ഇത് എല്ലാ സിനിമാപ്രവര്‍ത്തകര്‍ക്കും ഒരു മാതൃകയാണെന്നും. വലീയ സൂപ്പര്‍ സ്റ്റാറുകള്‍ ആയിരുന്നിട്ടും തങ്ങളുടെ സഹപ്രവര്‍ത്തകരെ ഫഹദ് ഫാസില്‍ മറന്നില്ലെന്നും ഇത് വലിയൊരു സഹായമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. സിയൂസൂണ്‍ ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ്ഫാസില്‍ നിര്‍മ്മിച്ച ചിത്രമാണ്. ഫഹദ്ഫാസിലും റോഷനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അവതരണം കൊണ്ടും സോഷ്യല്‍ മീഡിയയു െഉപയോഗം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഇവരുടെ കോമ്പനിനേഷനില്‍ ‘മാലിക്’ എന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേ ഉള്ളൂ.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

9 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

12 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

12 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

12 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

20 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago