‘മില്‍ക്ക് ഷേക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന പിങ്ക് നിറത്തിലുള്ള പഗ്ഗാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം.
ലോകത്താകെ 100ല്‍ താഴെ മാത്രമാണ് പഗ് എന്നയിനം നായ്ക്കള്‍ ഉള്ളത്. ചതുരാകൃതിയിലുള്ള മുഖവും കുഞ്ഞ് നീലക്കണ്ണുകളുമായി ജനിച്ച ഈ കുഞ്ഞന്‍ പഗ്ഗിനു ഇപ്പോള്‍ 17 മാസമാണ് പ്രായം.
ചര്‍മ്മവും രോമങ്ങളും പിങ്ക് നിറത്തിലാണ് എന്നതാണ് ഈ പഗ്ഗിന്‍റെ പ്രത്യേകത. ആൽബിനോ പഗിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പിഗ്മെന്റേഷന്റെ അഭാവമാണ് പഗ്ഗിനു ഈ നിറം ലഭിക്കാന്‍ കാരണം.
33കാരിയായ മരിയയാണ് ഈ പിങ്ക് പഗ്ഗിനന്‍റെ ഉടമ. 10 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ലണ്ടന്‍ സ്വദേശിയായ മരിയ മില്‍ക്ക് ഷേക്കിനെ ഏറ്റെടുക്കുന്നത്. ഏകദേശം 55,000ലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം സ്റ്റാറാണ് മില്‍ക്ക് ഷേക്കിപ്പോള്‍. ഔദ്യോഗിക മീറ്റിംഗുകള്‍ക്കായി പോകാറുള്ള മരിയയെ മില്‍ക്ക് ഷേക്ക് അനുഗമിക്കും.
കൂടാതെ, എല്ലാ ആഴ്ചയും മരിയ മില്‍ക്ക് ഷേക്കിനെ ‘ഡോഗ് സ്പാ’യിലും കൊണ്ടുപോകും. പെഡിക്യൂര്‍ ചെയ്ത ശേഷം മനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞ് മില്‍ക്ക് ഷേക്ക് ഫോട്ടോഷൂട്ടും നടത്താറുണ്ട്.
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…