gnn24x7

ലോകത്തില്‍ നൂറില്‍ താഴെ മാത്രമുള്ള ‘പിങ്ക് പഗ്’; താരമായി ‘മില്‍ക്ക് ഷേക്ക്’!!

0
194
gnn24x7

‘മില്‍ക്ക് ഷേക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന പിങ്ക് നിറത്തിലുള്ള പഗ്ഗാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. 

ലോകത്താകെ 100ല്‍ താഴെ മാത്രമാണ് പഗ് എന്നയിനം നായ്ക്കള്‍ ഉള്ളത്. ചതുരാകൃതിയിലുള്ള മുഖവും കുഞ്ഞ്‌ നീലക്കണ്ണുകളുമായി ജനിച്ച ഈ കുഞ്ഞന്‍ പഗ്ഗിനു ഇപ്പോള്‍ 17 മാസമാണ് പ്രായം. 

ചര്‍മ്മവും രോമങ്ങളും പിങ്ക് നിറത്തിലാണ് എന്നതാണ് ഈ പഗ്ഗിന്‍റെ പ്രത്യേകത. ആൽബിനോ പഗിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പിഗ്മെന്റേഷന്റെ അഭാവമാണ് പഗ്ഗിനു ഈ നിറം ലഭിക്കാന്‍ കാരണം. 

33കാരിയായ മരിയയാണ് ഈ പിങ്ക് പഗ്ഗിനന്‍റെ ഉടമ. 10 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ലണ്ടന്‍ സ്വദേശിയായ മരിയ മില്‍ക്ക് ഷേക്കിനെ ഏറ്റെടുക്കുന്നത്. ഏകദേശം 55,000ലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം സ്റ്റാറാണ് മില്‍ക്ക് ഷേക്കിപ്പോള്‍. ഔദ്യോഗിക മീറ്റിംഗുകള്‍ക്കായി പോകാറുള്ള മരിയയെ മില്‍ക്ക് ഷേക്ക് അനുഗമിക്കും.

കൂടാതെ, എല്ലാ ആഴ്ചയും മരിയ മില്‍ക്ക് ഷേക്കിനെ ‘ഡോഗ് സ്പാ’യിലും കൊണ്ടുപോകും. പെഡിക്യൂര്‍ ചെയ്ത ശേഷം മനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞ് മില്‍ക്ക് ഷേക്ക് ഫോട്ടോഷൂട്ടും നടത്താറുണ്ട്‌.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here