വീട്ടിൽ നിന്നും പലചരക്ക് വാങ്ങാൻ പോയ മകൻ തന്റെ ഭാര്യയുമായി തിരികെയെത്തിയത് കണ്ട് ഞെട്ടി ഒരമ്മ. അമ്മയറിയാതെ വിവാഹം കഴിച്ച യുവാവ് ലോക്ക്ഡൗൺ കാലത്ത് ഭാര്യയെ പാർപ്പിക്കാൻ മറ്റൊരു ഇടവുമില്ലാതായതോടു കൂടിയാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. താൻ അറിയാതെ മകൻ രഹസ്യവിവാഹം കഴിച്ചതിനെ തുടർന്ന് യുവതിയെ അംഗീകരിക്കാൻ ഒരുങ്ങാത്ത അമ്മ പോലീസിൽ പരാതി നൽകി.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. രണ്ടു മാസം മുൻപായിരുന്നു ഗുഡ്ഡു, സവിത എന്നിവരുടെ വിവാഹം. ഹർദ്വാറിലെ ആര്യ സമാജ് മന്ദിറിൽ വച്ചാണ് സാഹിബാബാദ് സ്വദേശിനിയെ യുവാവ് വിവാഹം കഴിച്ചത്. എന്നാൽ സാക്ഷികൾ ഇല്ലാത്തതിനെ തുടർന്ന് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഹർദ്വാറിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനിരിക്കെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് യുവതിയെ ഡൽഹിയിലെ വാടകവീട്ടിൽ പാർപ്പിച്ചു. പക്ഷെ വീടൊഴിയാൻ വീട്ടുടമ പറഞ്ഞതോടു കൂടി മറ്റൊരിടമില്ലാതായി. അങ്ങനെ ഭാര്യയേം കൂട്ടി ഗുഡ്ഡു സ്വന്തം വീട്ടിലെത്തുകയായിരുന്നു.
അമ്മയുടെ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ യുവതിയെ വാടകവീട്ടിൽ തുടർന്നും താമസിപ്പിക്കാൻ പോലീസ് വീട്ടുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…