ന്യൂയോര്‍ക്ക്: എച്ച്.ബി.ഒയുടെ ‘ദ അണ്‍ഡൂയിങ്’ എന്ന സൈക്കോ ത്രില്ലറില്‍ ലോക പ്രസിദ്ധ നടനായ നിക്കോള്‍ കിഡ്മാനും ഹഗ് ഗ്രാന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എച്ച്.ബി.ഒ നിര്‍മ്മിക്കുന്ന മിനി സീരീസാണ് ഷൂട്ടിങ് തുങ്ങിയ ‘ദ അണ്‍ഡൂയിങ്’.
‘ബിഗ് ലിറ്റില്‍ ലൈസ്’ ചെയ്ത പ്രശസ്തനായ ഡേവിഡ് ഇ. കെല്ലിയാണ് ഇതിന്റെ സംവിധായകന്‍. 2014 ല്‍ പുറത്തിറങ്ങിയ ‘യു ഷുഡ് ഹാവ് നോണ്‍’ എന്ന ജീന്‍ ഹാന്‍ഫ് കൊലിറ്റ്‌സ് എഴുതിയ നോവലിന്റെ ഇതിവൃത്തമാണ് വെബ്‌സീരീസായി ചെയ്യുന്നത്. ഇതില്‍ നിക്കോള്‍ കിഡ്മാനും ഗ്രാന്റും മാന്‍ഹട്ടനില്‍ താമസിക്കുന്ന പണക്കാരയ ദമ്പതികളെയാണ് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ചിത്രത്തിലെ കിഡ്മാന്റെ കഥാപാത്രമായ ഗ്രേസ് ഫ്രാസര്‍ ഒരു തെറാപ്പിസ്റ്റാണ്. അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രമായ ജൊനാദന്‍ ഫ്രാസര്‍ ഒരു ഒങ്കോളിജിസ്റ്റാണ്.
മാന്‍ഹട്ടനില്‍ വളരെ സമാധാനത്തില്‍ ജീവിച്ചികൊണ്ടിരുന്ന ഈ ദമ്പതിമാര്‍ ഒരു കൊലപാതകത്തിന് സാക്ഷിയാവുന്നതോടെ കഥ പലവഴി തിരിയുന്നു. വളരെ പ്രഗത്ഭരായ ഒരു ടീം ദ അണ്‍ഡൂയിങിന് പുറകിലുള്ളതുകൊണ്ട് ഒരുമികച്ച സീരീസായിട്ടാവും ഇത് വരിക എന്നാണ് വിനോദലോകത്തിന്റെ കണക്കുകൂട്ടല്‍. സീരീസിന്റെ ആദ്യ ഭാഗങ്ങള്‍ വളരെ സമാധാനപരമായി തുങ്ങുമെങ്കിലും പിന്നീട് കൂടുതല്‍ കലുഷിതമാവുന്ന കഥാതന്തുവാണ് ഉള്ളത്.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…