ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കൂടെ വന്നപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫലം ഉണ്ടാക്കിയത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളാണ്. Over the Top എന്ന പേരില്‍ ഇറങ്ങിയ ഇത്തരം ലൈവ് സ്ട്രീമുകള്‍ ലോകമെമ്പാടു പടര്‍ന്നു പിടിച്ചിട്ടുണ്ട്. ലോകോത്തര കമ്പനികളായ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് എന്നിവരെ കൂടാതെ നിലവില്‍ 27 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളും വാര്‍ത്താ പോര്‍ട്ടലുകളും ഇനി മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാവും. ഇതോടെ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, സോണി ലൈവ്, ഡിസ്‌നി – ഹോട്ട് സ്റ്റാര്‍, ജിയോ സിനിമ എന്നിവയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താവിതരണ മന്ത്രാലയ വിഭാഗത്തിന് കീഴിലാവും പ്രവര്‍ത്തനം തുടരുക. ഇതോടെ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണവും വേണമെങ്കില്‍ സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധ്യമാവും.
എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങള്‍ പ്രാബല്ല്യത്തില്‍ ഉണ്ടായിരുന്നില്ലെന്നു വേണം പറയാന്‍. അതുകൊണ്ടാണ് 1961-ലെ അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ് സര്‍ക്കാര ഭേതഗതി ചെയ്തത്. ഇതോടെ ഭേതഗതി ചെയ്യപ്പെട്ട പുതിയ വിജ്ഞാപനം ചൊവ്വാഴ്ച രാത്രിയോടെ മന്ത്രാലയം പുറത്തിറക്കി പ്രാബല്ല്യത്തില്‍ വരുത്തി. ഇതെ തുടര്‍ന്ന് ഇത്തരം സംപ്രേക്ഷണത്തിന്റെ ഉള്ളടകം പരിശോധിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കും. എന്നാല്‍ ഇതിന്റെ പ്രാഥമികവും സുപ്രധാനവുമായ നിയന്ത്രണവും ചുമതലയും നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേറ്ററിനായിരിക്കും.
ഇതോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണങ്ങള്‍ വന്നേക്കും. നിയന്ത്രണങ്ങളില്‍ ഓണ്‍ലൈന്‍ സിനിമകള്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍, ആനുകാലിക സംഭവങ്ങള്‍ എന്നിവയെല്ലാം ഇത്തരം നിയന്ത്രണങ്ങള്‍ക്ക് കിഴില്‍ വന്നേക്കും. എന്നാല്‍ ഒട്ടനവധി വെബ്‌സീരീസുകളും സിനിമകളും ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യപ്പെടുന്നുണ്ട്. തദവസരത്തില്‍ അവയെ എങ്ങിനെ നിയന്ത്രിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും താമസംവിനാ ഇതിനൊരു തീരുമാനമാവും. ഒരു മാസം മുന്‍പേ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് ഒരു പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി.
ഡിജിറ്റല്‍ മേഖലയില്‍ ഇന്ന് ഭാരതത്തില്‍ യാതൊരുവിധത്തിലുള്ള നിയന്ത്രണങ്ങളുമില്ല. ആര്‍ക്കും തോന്നിയ വിധത്തില്‍ വെബ്‌സൈറ്റുകളും ബ്ലോഗുകളും ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ ശൃംഖലകളും നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം. ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്. നിലവില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അച്ചടി-പത്ര മാധ്യമങ്ങളുടെ നിയന്ത്രണങ്ങള്‍ ചെയ്യുന്നുണ്ട്. അതുപോലെ ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷനാണ് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ നിയന്ത്രണം നടത്തുന്നത്. അതുപോലെ അഡ്വര്‍ടൈസിംഗ് സ്റ്റാര്‍ഡേഴ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പരസ്യചിത്രങ്ങളുടെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍്ടിഫിക്കറ്റ് സിനിമകളുടെയും നിയന്ത്രണം ചെയ്യുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…