ഷിംല: ബോളിവുഡിലെ പ്രധാന നടന്മാരില്‍ ഒരാളായിരുന്ന ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്തു. നിരവധി സിനിമകളില്‍ ക്യാറക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നടനായിരുന്നു ആസിഫ്. ഹിമാചലലിലെ ഒരു വാടക കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ആസിഫ്.
അന്‍പത്തിമൂന്നുകാരനായ ആസിഫ് തൂങ്ങിമരിച്ച ധര്‍മശാലിലെ മക്ലിയോഡ് ഗഞ്ചിലെ വാടക കെട്ടിടത്തില്‍ പോലിസ് ഫോറന്‍സിക് അന്വേഷണം നടത്തി. പ്രഥമികമായി സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലിസ് പറഞ്ഞു. ഹിമാചലലിലെ ടിബറ്റര്‍ സെല്‍മെന്റും കൂടാതെ വളരെയധികം വിനോദസഞ്ചാരികള്‍ വരുന്ന പ്രദേശവുമായ മക്ലിയോഡ്ഗഞ്ചില്‍ കുറെ നാളുകള്‍ക്ക് മുന്‍പ് ആസിഫ് കെട്ടിടവും സ്ഥലവും വാടക്ക് എടുത്തിരുന്നു. ഇവിടെയാണ് ആസിഫ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന് പ്രഥമികമായി സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തുവാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുഷാന്ത് സിങ് രജ്പൂത്ത് ഇതുപോലെ ആത്മഹത്യ ചെയ്തിന് പിന്നില്‍ ഇപ്പോഴും ദുരൂഹതകള്‍ നിലനിലനില്‍ക്കുന്നതിനാല്‍ പോലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കി. നടന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അവസാനം സംസാരിച്ചവര്‍ എന്നിവരുടെയൊക്കെ വിവരങ്ങള്‍ ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചുവെന്നാണ് പോലിസ് റിപ്പോര്‍ട്ടുകള്‍.
ക്രിഷ് 3, ജബ് വി മെറ്റ്, പാര്‍സാനിയ, ബ്ലാക് ഫ്രൈഡേ എന്നീ സുപ്പര്‍ഹിറ്റ് സിനിമകളിലെ മര്‍മ്മ പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദര്‍ എന്ന സിനിമയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹം അവതരിപ്പിച്ച ഒരു കഥാപാത്രം പാതാല്‍ ലോക് എന്ന ത്രില്ലറിനെ സൂപ്പര്‍ ഹിറ്റിലേക്ക് എത്തിച്ചിരുന്നു.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…