പാലക്കാട്: പാലക്കാട് ഒലവക്കോടാണ് സംഭവം നടക്കുന്നത്. ദമ്പതിമാരായ സരിതയും ബാബുരാജും ഏറെ നാളുകളായി പരസ്പരം അകന്നു കഴിയുകയാണ്. ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് രൂക്ഷമായി തുടര്‍ന്നു പോവുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവായ ബാബുരാജ് സരിതയെ തികൊളുത്തി കൊല്ലാനുള്ള ശ്രമം നടത്തിയത്. ബാബുരാജിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
സംഭവം നടക്കുന്നത് ചൊവ്വാഴ്ച രാവിലെയാണ്. പരസ്പരം അകന്നു നിലക്കുന്ന ബാബുരാജും സരിതയും ഏറെ കാലമായി വലിയ ബന്ധങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ സരിത സമീപ കാലത്തായി ബ്യൂട്ടീഷന്‍ കോഴ്‌സ് ചേര്‍ന്നു പഠിക്കുന്ന വിവരം ബാബുരാജിന് അറിയാമായിരുന്നു. അത് ബാബുരാജിന് തീരെ ഇഷ്ടമായിരുന്നില്ല. അതിനുള്ള വൈരാഗ്യമാവാം ഈ പ്രവര്‍ത്തിക്ക് പ്രേരണയായത് എന്ന് പോലീസ് കണക്കു കൂട്ടുന്നു.
ചൊവ്വാഴ്ച സരിത പഠിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇയാള്‍ എത്തുകയും ക്ലാസില്‍ അതിക്രമിച്ച് കയറി സരിതയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ തീ കൊളുത്തുന്നതില്‍ പരാജയപ്പെടുകയും ആളുകളും നാട്ടുകാരും ചേര്‍ന്ന് ബാബുരാജിനെ പോലിസില്‍ ഏല്പിക്കുകയും ചെയ്തു.
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…