തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിലെ ഇടത് സ്വഭാവം നിലനിര്‍ത്താന്‍ ഇടതു പക്ഷസ്വഭാവമുള്ളവരെ നിലനിര്‍ത്തണമെന്ന് മന്ത്രി എ.കെ.ബാലന് ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ ആയ കമല്‍ എഴുതിയ രഹസ്യ എഴുത്ത് പുറത്തു വന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേരള ചലച്ചിത്ര അക്കാദമിയിലെ അസഹനീയമായ ഇടത് തരംഗം പുറത്തു വരുത്താനെന്ന വണ്ണം എഴുത്ത് നിയമസഭയില്‍ പുറത്താക്കിയത്.
ചലച്ചിത്ര അക്കാദമിയിലെ നാലു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച എഴുത്താണ് രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയത്. കത്തിന്റെ പകര്‍പ്പു പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കമല്‍ ഇത്തരത്തിലൊരു എഴുത്ത് ബാലന് എഴുതിയത്. ഷാജി.എച്ച് (ഡെപ്യൂട്ടി ഡയറക്ടര്‍ ഫെസ്റ്റിവല്‍), റിയോജ് കെ.ജെ. (പ്രോഗ്രാം മാനേജര്‍ ഫെസ്റ്റിവല്‍), വിമല്‍ കുമാര വി.പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചാണ് കമല്‍ എ.കെ.ബാലന് കത്തെഴുതിയത്.
ഇടതുപക്ഷ അനുഭാവികളും ഇടതു പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ മുകളില്‍ പറഞ്ഞ ജീവനക്കാരെന്നും കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിലെ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇത് സഹായകരമാവും എന്നാണ് കമല്‍ വളരെ വ്യക്തമായി വിവരിച്ച് എഴുതിയത്.
വിവിധ വകുപ്പുകളില്‍ ഇടതുപക്ഷക്കാരെ തിരുകിക്കയറ്റുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും ഇതുപോലെ തന്നെയാണ് പില്‍വാതില്‍ നയപ്രകാരം നിരവധി സി.പി.എം അനുഭാവികളെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റിയത് എന്നാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…