ചലച്ചിത്ര അക്കാദമിയിലെ ഇടത് സ്വഭാവം നിലനിര്‍ത്താന്‍ കമലിന്റെ രഹസ്യ എഴുത്ത് പുറത്തായി

0
165

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിലെ ഇടത് സ്വഭാവം നിലനിര്‍ത്താന്‍ ഇടതു പക്ഷസ്വഭാവമുള്ളവരെ നിലനിര്‍ത്തണമെന്ന് മന്ത്രി എ.കെ.ബാലന് ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ ആയ കമല്‍ എഴുതിയ രഹസ്യ എഴുത്ത് പുറത്തു വന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേരള ചലച്ചിത്ര അക്കാദമിയിലെ അസഹനീയമായ ഇടത് തരംഗം പുറത്തു വരുത്താനെന്ന വണ്ണം എഴുത്ത് നിയമസഭയില്‍ പുറത്താക്കിയത്.

ചലച്ചിത്ര അക്കാദമിയിലെ നാലു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച എഴുത്താണ് രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയത്. കത്തിന്റെ പകര്‍പ്പു പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കമല്‍ ഇത്തരത്തിലൊരു എഴുത്ത് ബാലന് എഴുതിയത്. ഷാജി.എച്ച് (ഡെപ്യൂട്ടി ഡയറക്ടര്‍ ഫെസ്റ്റിവല്‍), റിയോജ് കെ.ജെ. (പ്രോഗ്രാം മാനേജര്‍ ഫെസ്റ്റിവല്‍), വിമല്‍ കുമാര വി.പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചാണ് കമല്‍ എ.കെ.ബാലന് കത്തെഴുതിയത്.

ഇടതുപക്ഷ അനുഭാവികളും ഇടതു പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ മുകളില്‍ പറഞ്ഞ ജീവനക്കാരെന്നും കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിലെ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇത് സഹായകരമാവും എന്നാണ് കമല്‍ വളരെ വ്യക്തമായി വിവരിച്ച് എഴുതിയത്.

വിവിധ വകുപ്പുകളില്‍ ഇടതുപക്ഷക്കാരെ തിരുകിക്കയറ്റുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും ഇതുപോലെ തന്നെയാണ് പില്‍വാതില്‍ നയപ്രകാരം നിരവധി സി.പി.എം അനുഭാവികളെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റിയത് എന്നാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here