കൊച്ചി: കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രാജിനി ചാണ്ടി പങ്കുവച്ചതോടെ ചിത്രങ്ങളും രാജിനിയും വിണ്ടും വൈറലായിരുന്നു. പലരും രാജിനിക്ക് വിരുദ്ധ അഭിപ്രായങ്ങളുമായി വന്നു. മിക്കവരും ” ഈ പ്രായമുള്ള കാലത്ത് അടങ്ങിയിരുന്നാല്‍ പോരെ ” എന്നുള്ള രീതയില്‍ കമന്റുകളും വളരെ മോശപ്പെട്ട കമന്റുകളുമായി സോഷ്യല്‍ മീഡിയില്‍ അണി നിരന്നു. കുറെയേറെ പേര്‍ രാജിനി ചാണ്ടിക്ക് കടുത്ത സപ്പോര്‍ട്ടുമായി മുമ്പോട്ടു വന്നു.
താന്‍ ഒരു ആവേശത്തിന് മോഡലിംഗുമായി ചാടി ഇറങ്ങി ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിന് പുറത്തിറക്കിയതല്ലെന്നും നിങ്ങളൊക്കെ ജനിക്കുന്നതിന് മുന്‍പേ തന്നെ താന്‍ ബിക്കിനിയും മോഡലിംഗും അണിഞ്ഞ് സീന്‍ വിട്ടതാണെന്നും വെറുതെ പറയുന്നതല്ലെന്നും ഇതിനൊക്കെ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞാണ് രാജിനി ചാണ്ടി വീണ്ടും തന്റെ പഴയ ബി്ക്കിനി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയില്‍ ഇട്ട് വീണ്ടും ആളുകളെ ഞെട്ടിച്ചത്.
60 വയസ്സ് കഴിഞ്ഞപ്പോള്‍ വെറുതെ ചട്ടയും മുണ്ടുമണിച്ച് സിനിമയില്‍ എത്തിയ വ്യക്തിയെന്ന നിലയിലാണ് നിങ്ങള്‍ എന്നെ കാണുന്നത്. എന്നാല്‍ തന്റെ ജീവിതം ഇതിലും മനേഹരമായിരുന്നു മുന്‍പ് എന്നും, അതൊന്നും നിങ്ങള്‍ ആര്‍ക്കും അറിയില്ലെന്നും താരം കുറിച്ചു. നല്ല പൊസിഷനില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിനൊപ്പം മുംബൈയില്‍ വളരെ വലിയ ഔദ്യോഗിക ജീവിതം കഴിഞ്ഞവളാണെന്നും വലിയ വലിയ പാര്‍ടികളിലും ഏറ്റവും നൂതനമായ ലൈഫ് സ്റ്റൈലില്‍ കഴിഞ്ഞതാണെന്നും അതിനനുസരിച്ച് വേഷം ധരിച്ച് ജീവിച്ചതാണെന്നും രാജിനി ചാണ്ടിവ്യക്തമാക്കി.
ഫോര്‍മല്‍ മീറ്റിങുകള്‍ക്ക് സാരിയും അല്ലെങ്കില്‍ ജീന്‍സും ടോപ്പും, അവസരങ്ങളില്‍ സ്വിം സ്വീട്ടും, ബിക്കിനി സന്ദര്‍ഭത്തില്‍ അതും ധരിച്ചു. വലിയ പാര്‍ടികളില്‍ താജിലും ഒബ്‌റോയ് ഹോട്ടലുകളിലെ കോക്‌ടെയിലിലും മറ്റും പങ്കെടുത്തു നടന്ന മനോഹരകാലം കൂടെ ഇതിനിടയില്‍ രാജിനി ചാണ്ടി ഓര്‍ത്തെടുത്തു.
താന്‍ എങ്ങിനെ ജീവിച്ചിരുന്നവളാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തമൊന്നും തനിക്കില്ലെന്നും അത് തന്റെ സ്വന്തം വ്യക്തിസ്വാതന്ത്ര്യമാണെന്നും അതുകൊണ്ട് ഇപ്പോഴുള്ള ഈ ഫോട്ടോ കണ്ട് ആരും കിടന്ന് തുള്ളണ്ടെന്നും അതിലും വലുത് താന്‍ യഥേഷ്ടം അണിഞ്ഞ് നടന്നവളാണെന്നും അഭിമാനത്തോടെ രാജിനി ചാണ്ടി സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ക്ക് ചുട്ട മറുപടിയായി നല്‍കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…