Buzz News

തരൂര്‍ മുഖ്യമന്ത്രിയായാല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പ് – പ്രതാപ്‌പോത്തന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരട്ടെ എങ്കില്‍ കോണ്‍ഗ്രസിന് മികച്ച വിജയം ലഭിക്കുമെന്ന് നടന്‍ പ്രതാപ് പോത്തന്‍. മികച്ച ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശശിതരൂരിന് കോണ്‍ഗ്രസിനെ വീണ്ടും മികച്ച വിജയതലങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കുമെന്നാണ് നടന്‍ പ്രതാപ് പോത്തന്റെ നിലപാട്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ ഇക്കാര്യം പൊതുജനങ്ങളോടായി വെളിപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയം കേരളം മുഴുവന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടന്‍ പ്രതാപ്‌പോത്തന്‍ ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. എനിക്ക് തോന്നുന്നത് ശശിതൂരൂരിന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാവാന്‍ സാധിക്കും എന്നു തന്നെയാണ്. അദ്ദേഹത്തിനാവും കേരളത്തിലെ കോണ്‍ഗ്രസിന് മികച്ച വിജയവും നല്‍കുവാന്‍ സാധിക്കുക എന്നാണ് പ്രതാപ്‌പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടത്.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

16 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

16 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

18 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

20 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago