പൂന: ഇന്ത്യയുടെ വാക്‌സിനേഷന്‍ നിര്‍മ്മാണ കമ്പനിയായ സിറത്തിന്റെ പൂനയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ബില്‍ഡിംഗില്‍ വന്‍ തീപിടുത്തം ഉണ്ടായി. തൊഴിലാളികളായ 5 പേര്‍ തീപിടുത്തത്തില്‍ മരിച്ചു. ഇന്ത്യ ഞെട്ടലോടെയാണ് വാര്‍ത്ത സ്വീകരിച്ചത്. ഇന്ത്യന്‍ പ്രധാനന്ത്രി നരേന്ദ്രമോദി കനത്ത ദുഃഖം രേഖപ്പെടുത്തി.
വാക്‌സിനേഷന്‍ നിര്‍മ്മാണത്തിലിരുന്ന ഭാഗങ്ങള്‍ക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. വാക്‌സിനേഷന്‍ നിര്‍മ്മാണത്തിന് അത് ബാധിക്കുകയുമില്ലെന്ന് സിറം പ്രഖ്യാപിച്ചു. മരിച്ച എല്ലാ കരാര്‍ തൊഴിലാളി കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം സിറം കമ്പനി പ്രഖ്യാപിച്ചു. നീണ്ട മൂന്നു മണിക്കൂറുകള്‍ എടുത്താണ് അഗ്നിശമന സേന തീയണച്ചത്. വൈദ്യുത തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഏതാണ്ട് പത്ത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന സമുച്ചയമാണ്. തീപിടുത്തം ഉണ്ടായ ഭാഗം നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗമാണ്. ഇത് വാക്‌സിനേഷന്‍ ഉണ്ടാക്കുന്ന സ്ഥലത്തു നിന്നും കുറെ മാറിയായതിനാല്‍ വാക്‌സിനേഷന്‍ നിര്‍മ്മാണത്തില്‍ തടസ്സങ്ങള്‍ ഒന്നും തന്നെ നേരിട്ടിട്ടില്ല.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…