gnn24x7

പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം : 5 പേര്‍ മരിച്ചു

0
124
gnn24x7

പൂന: ഇന്ത്യയുടെ വാക്‌സിനേഷന്‍ നിര്‍മ്മാണ കമ്പനിയായ സിറത്തിന്റെ പൂനയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ബില്‍ഡിംഗില്‍ വന്‍ തീപിടുത്തം ഉണ്ടായി. തൊഴിലാളികളായ 5 പേര്‍ തീപിടുത്തത്തില്‍ മരിച്ചു. ഇന്ത്യ ഞെട്ടലോടെയാണ് വാര്‍ത്ത സ്വീകരിച്ചത്. ഇന്ത്യന്‍ പ്രധാനന്ത്രി നരേന്ദ്രമോദി കനത്ത ദുഃഖം രേഖപ്പെടുത്തി.

വാക്‌സിനേഷന്‍ നിര്‍മ്മാണത്തിലിരുന്ന ഭാഗങ്ങള്‍ക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. വാക്‌സിനേഷന്‍ നിര്‍മ്മാണത്തിന് അത് ബാധിക്കുകയുമില്ലെന്ന് സിറം പ്രഖ്യാപിച്ചു. മരിച്ച എല്ലാ കരാര്‍ തൊഴിലാളി കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം സിറം കമ്പനി പ്രഖ്യാപിച്ചു. നീണ്ട മൂന്നു മണിക്കൂറുകള്‍ എടുത്താണ് അഗ്നിശമന സേന തീയണച്ചത്. വൈദ്യുത തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഏതാണ്ട് പത്ത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന സമുച്ചയമാണ്. തീപിടുത്തം ഉണ്ടായ ഭാഗം നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗമാണ്. ഇത് വാക്‌സിനേഷന്‍ ഉണ്ടാക്കുന്ന സ്ഥലത്തു നിന്നും കുറെ മാറിയായതിനാല്‍ വാക്‌സിനേഷന്‍ നിര്‍മ്മാണത്തില്‍ തടസ്സങ്ങള്‍ ഒന്നും തന്നെ നേരിട്ടിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here