gnn24x7

അതിക്രമങ്ങൾ അതിജീവിച്ചവർക്ക്കേരള സർക്കാരിന്റെ 2 ലക്ഷം വരെ ധനസഹായം

0
129
gnn24x7

തിരുവനന്തപുരം : അതിക്രമങ്ങൾ അതിജീവിച്ച വനിതകൾക്കും കുട്ടികൾക്കും കേരള സർക്കാരിന്റെ സംസ്ഥാന വനിത ശിശു വകുപ്പിന് കീഴിലുള്ള ” ആശ്വാസ നിധി ” പദ്ധതിയിലൂടെ ഇരുപത്തി അയ്യായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. ഇത് ദുരന്തത്തെ അഭിമുഖീകരിച്ചവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഉള്ള സർക്കാരിന്റെ ധനസഹായമായി കരുതാം.

2018 ലാണ് ആശ്വാസ നിധി പദ്ധതി രൂപവത്കരിക്കുന്നതും പ്രാവർത്തികമാക്കുന്നതും . അന്ന് അപേക്ഷിച്ച് തൊണ്ണൂറ്റി അഞ്ച് പേർക്കും പ്രത്യേക പരിഗണന പ്രകാരം സഹായനിധി ലഭ്യമാക്കും. തുടർന്ന് അപേക്ഷിച്ച മുഴുവൻ പേർക്കും സഹായനിധി നൽകാനുള്ള പദ്ധതികൾ രൂപവത്കരിക്കപ്പെട്ടു എന്നാണ് ആണ് സർക്കാർ പറയുന്നത്.

ഇതുപ്രകാരം കോഴിക്കോട് 27 പേരും ആലപ്പുഴയിൽ 11 പേരും പത്തനംതിട്ടയിൽ 5 പേരും തിരുവനന്തപുരം ജില്ലയിൽ 11 പേരും പാലക്കാട് ജില്ലയിൽ 14 പേരും തൃശ്ശൂർ ജില്ലയിൽ 27 പേരും അർഹരാണ് . ഇവർക്ക് അധികം താമസിയാതെ സഹായ നിധിയിൽ നിന്നുള്ള തുക ലഭ്യമാകും.

ഗാർഹിക പീഡനം, അതിക്രൂരമായ അക്രമത്തിന് ഇരയായവർ , ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായവർ , ആസിഡ് ആക്രമണം നേരിടേണ്ടി വന്നവർ, ക്രൂരകൃത്യങ്ങൾ ഇലെ ഇരയായവർ എന്നിവർക്കാണ് ആണ് ഈ സഹായനിധിയിലൂടെ സർക്കാർ ധനസഹായം നൽകുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here